`പ്രധാനമന്ത്രിയെ പുരി ഭീഷണിപ്പെടുത്തിയോ'; ഹർദീപ് സിം​ഗ് പുരിക്ക് വീണ്ടും രാജ്യസഭ സീറ്റ് നൽകിയ നടപടിയെ പരിഹസിച്ച് കോൺഗ്രസ്

Published : Oct 29, 2026, 10:10 AM IST
pawan khera, hardeep singh puri

Synopsis

ഹർദീപ് സിം​ഗ് പുരിക്ക് വീണ്ടും രാജ്യസഭ സീറ്റ് നൽകിയ ബിജെപി നടപടിയെ പരിഹസിച്ച് കോൺഗ്രസ്. പ്രധാനമന്ത്രിയെ പുരി ഭീഷണിപ്പെടുത്തിയോ അതോ ഇരുവരെയും ആരെങ്കിലും ഭീഷണിപ്പെടുത്തുന്നുണ്ടോ എന്ന് പവൻ ഖേര ചോദിച്ചു.

ദില്ലി: അമേരിക്കയിലെ ലൈം​ഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലും ഹർദീപ് സിം​ഗ് പുരിക്ക് വീണ്ടും രാജ്യസഭ സീറ്റ് നൽകിയ ബിജെപി നടപടിയെ പരിഹസിച്ച് കോൺഗ്രസ്. പ്രധാനമന്ത്രിയെ പുരി ഭീഷണിപ്പെടുത്തിയോ അതോ ഇരുവരെയും ആരെങ്കിലും ഭീഷണിപ്പെടുത്തുന്നുണ്ടോ എന്ന് പവൻ ഖേര ചോദിച്ചു. നിലപാട് മാറ്റാൻ കഴിഞ്ഞ ഒരു മാസത്തിനിടെ എന്താണ് സംഭവിച്ചത് എന്നും അദ്ദേഹം ചോദിച്ചു.

എൽ മുരുകൻ രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായാണ് ഹർദീപ് സിം​ഗ് പുരിയെ ബിജെപി പ്രഖ്യാപിച്ചത്. മധ്യപ്രദേശിൽനിന്നുള്ള ഒഴിവിലേക്ക് അടുത്ത മാസമാണ് ഉപതെരഞ്ഞെടുപ്പ്. നേരത്തെ ഉത്തർ പ്രദേശിൽനിന്നും രാജ്യസഭയിലെത്തിയ ഹർദീപ് സിം​ഗ് പുരിക്ക് വീണ്ടും സീറ്റ് നൽകിയിരുന്നില്ല. ഇതോടെ പുരി കേന്ദ്രമന്ത്രിസഭയിൽനിന്നും പുറത്ത് പോകുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ അടുത്ത വർഷം പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കൂടി പരി​ഗണിച്ചാണ് പുരിക്ക് വീണ്ടും സീറ്റ് നൽകിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ന് പ്രതീകാത്മക പരസ്യ വിചാരണ
ഗ്യാനേഷിനെ പുറത്താക്കാനായി പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യം, പ്രതീകാത്മക പരസ്യ വിചാരണ ഇന്ന്, മഹാറാലി ഞായറാഴ്ച; എല്ലാവരും എത്താൻ ആഹ്വാനം ചെയ്ത് രാഹുൽ