
മുംബൈ: മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. നാഗ്പൂർ ഡിവിഷൻ ഗ്രാജുവേറ്റ്സ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഭിജിത് വഞ്ചാരി വിജയിച്ചു. തീപാറുന്ന പോരാട്ടത്തിനൊടുവിൽ ബി.ജെ.പി സ്ഥാനാർത്ഥി സുധാകർ കോഹ്‌ലെയെ 3,271 വോട്ടുകൾക്കാണ് വഞ്ചാരി പരാജയപ്പെടുത്തിയത്. 40 മണിക്കൂറിലേറെ നീണ്ട വോട്ടെണ്ണലിന് ശേഷമാണ് ഫലം പുറത്തുവന്നത്.
ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), എൻ.സി.പി (ശരദ് പവാർ വിഭാഗം) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി സഖ്യത്തിന്റെ പിന്തുണയോടെയാണ് അഭിജിത് വഞ്ചാരി മത്സരിച്ചത്. 2020-ൽ ഇതേ മണ്ഡലത്തിൽ നിന്ന് വിജയിച്ച അദ്ദേഹം രണ്ടാം തവണയാണ് എംഎൽസിയായി തെരഞ്ഞെടുക്കപ്പെടുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും തട്ടകവും ആർ.എസ്.എസ് ആസ്ഥാനവും സ്ഥിതിചെയ്യുന്ന ഇടമാണിത്. നിതിൻ ഗഡ്കരി നീണ്ട 20 വർഷത്തോളം ഇവിടെ എംഎൽസിയായിരുന്നു. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് ബിജെപി - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായെങ്കിലും പോലീസ് ഇടപെട്ട് ശാന്തരാക്കി. ഇതിനിടെ കോൺഗ്രസിനെതിരെ ഇന്നലെ പുറത്തുവിട്ട സീറോ പോസ്റ്റ് ബിജെപി നേതാക്കൾ പലരും പിൻവലിച്ചു.
VIDEO | Maharashtra: Congress candidate and sitting MLC Abhijeet Wanjari defeated his closest rival of the BJP by 3,271 votes to retain the Nagpur Division Graduates’ constituency seat.
The counting of votes began on Tuesday morning and concluded in the wee hours of Thursday.
The Congress had fielded sitting MLC Wanjari who secured 67,231 votes. The BJP had fielded former MLA Sudhakar Kohale, who secured 63,960 votes.
#NagpurMLC #Congress #BJP
(Source: Third Party)
(Full video available on PTI Videos - https://t.co/bIyFWTfmBd)
— Press Trust of India (@PTI_News) October 29, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam