വിജയ്‌യെ 'ഇന്ത്യ' സഖ്യം ഒഴിവാക്കിയോ? യോഗത്തിലേക്ക് ക്ഷണിക്കാത്തതിൻ്റെ കാരണം വ്യക്തമാക്കി കോൺഗ്രസ്; 'ടിവികെയ്ക്ക് എംപിമാരില്ല'

Published : Jun 08, 2026, 11:45 AM IST
TVK Vijay

Synopsis

നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് 'ഇന്ത്യ' സഖ്യയോഗത്തിലേക്ക് ക്ഷണമില്ലെന്ന് കോൺഗ്രസ് അറിയിച്ചു. പാർലമെന്റിൽ അംഗങ്ങളുള്ള പാർട്ടികൾക്ക് മാത്രമാണ് യോഗത്തിൽ പ്രവേശനമെന്നും, ടിവികെയെ മാറ്റിനിർത്തിയതല്ലെന്നും തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിനാൽ വിജയ്‌യുടെ പാർട്ടിക്ക് നിലവിൽ എംപിമാരില്ല.

ദില്ലി: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തെ 'ഇന്ത്യ' സഖ്യത്തിന്റെ നിർണായക യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. പാർലമെന്റിൽ അംഗങ്ങളുള്ള രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമാണ് ഈ യോഗത്തിൽ പങ്കെടുക്കാൻ യോഗ്യതയെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ. ശെൽവപെരുന്തഗൈയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും ഭാവി പരിപാടികളും ചർച്ച ചെയ്യാനാണ് 'ഇന്ത്യ' സഖ്യം ഇന്ന് യോഗം ചേരുന്നത്.

വിജയ്‌യുടെ പാർട്ടി തമിഴ്‌നാട്ടിൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. പാർട്ടിക്ക് നിലവിൽ പാർലമെന്റിൽ പ്രതിനിധികളില്ല. തമിഴ്‌നാട്ടിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് വിജയ് ഭരണം പിടിച്ചത്. ഇന്ത്യ മുന്നണിയിലെ കക്ഷികളുടെ പിന്തുണ വിജയ്‌യുടെ ടിവികെയ്ക്ക് ഉണ്ട്. എങ്കിലും ടിവികെയെ മാറ്റിനിർത്തിയതല്ലെന്നും, പാർലമെന്റ് അംഗങ്ങളുള്ള സഖ്യകക്ഷികൾക്ക് മാത്രമായി നിശ്ചയിച്ച യോഗമായതിനാലാണ് വിജയ്‌യുടെ പാർട്ടിക്ക് ക്ഷണം ലഭിക്കാത്തതെന്നും ശെൽവപെരുന്തഗൈ പറഞ്ഞു. വിജയ്‌യുടെ ടിവികെ പാർട്ടി സഖ്യത്തിന്റെ ഭാഗമാകുമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ മാത്രമേ കൂടുതൽ വ്യക്തത വരൂ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമ്പരപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ! രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾ ഓരോ എൽപിജി സിലണ്ടറിലും 700 രൂപയുടെ നഷ്‌ടം സഹിക്കുന്നു?
അഭിജിത് ദീപ്കെ സംസ്ഥാനങ്ങളിൽ നേരിട്ടെത്തും, അടുത്ത നീക്കങ്ങൾ പ്രഖ്യാപിച്ച് സിജെപി; വിദ്യാഭ്യാസ മന്ത്രി രാജിവച്ചില്ലെങ്കിൽ പ്രതിഷേധം