
ദില്ലി: കേന്ദ്ര സർക്കാരിനെതിരെയുള്ള കോൺഗ്രസിന്റെ (congress)രാജ്യവ്യാപക പ്രതിഷേധ സമരത്തിന്(protest) ഇന്ന് തുടക്കം. ജൻ ജാഗ്രൻ അഭിയാൻ എന്ന പേരിൽ രണ്ടാഴ്ച നീളുന്ന സമരപരിപാടികൾ ആണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ധന വില വർധനയ്ക്കും വിലക്കയറ്റത്തിനുമെതിരെയാണ്
കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം.
ജൻ ജാഗ്രൻ അഭിയാൻ എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധത്തിൽ പാർട്ടി പ്രവർത്തകരും നേതാക്കളും അണിനിരക്കുന്ന പദയാത്രകൾ ഉൾപ്പെടെയുള്ള പരിപാടികളാണ് നടത്തുന്നത്. രാജ്ഭവനുകൾക്കും, പെട്രോൾ പാമ്പുകൾക്കും മുന്നിൽ നടത്തിയ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ജൻ ജാഗ്രൻ അഭിയാൻ സംഘടിപ്പിച്ചിട്ടുള്ളത്. എന്നും രാവിലെ പരിസര പ്രദേശങ്ങൾ വൃത്തിയാക്കിയ ശേഷമാകും പദയാത്ര ആരംഭിക്കുക. 29 വരെയാണ് പ്രതിഷേധം
ഇന്ധനവിലമുതൽ മുല്ലപ്പെരിയാർ വരെയുള്ള വിഷയങ്ങളിൽ കേരളത്തിലെ കോൺഗ്രസും സമരത്തിനൊരുങ്ങുകയാണ്. ഈ മാസം 18ന് 140 നിയോജക മണ്ഡലങ്ങളിൽ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല പിടിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam