വെടിനിര്‍ത്തല്‍ ധാരണയില്‍ മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടോ , കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

Published : May 11, 2025, 01:02 PM IST
വെടിനിര്‍ത്തല്‍ ധാരണയില്‍ മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടോ , കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

Synopsis

ഗല്‍ഗാം ആക്രമണം, ഓപറേഷന്‍ സിന്തൂര്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്‍റെ ഉളളടക്കം എന്നിവ വിശദീകരിക്കണമെന്നാണ് ആവശ്യം

ദില്ലി:വെടിനിര്‍ത്തല്‍ ധാരണയില്‍ കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസും പ്രതിപക്ഷവും. ഇന്ത്യ പാക് വിഷയത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.  പഗല്‍ഗാം ആക്രമണം, ഓപറേഷന്‍ സിന്തൂര്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്‍റെ ഉളളടക്കം എന്നിവ വിശദീകരിക്കണമെന്നാണ് ആവശ്യം. സിംല കരാര്‍ ഉപേക്ഷിച്ചോ, ഇന്ത്യ പാക് വിഷയത്തില്‍ മൂന്നാംകക്ഷി മധ്യസ്ഥത വഹിക്കാനുളള സാധ്യതയുണ്ടോ, നയതന്ത്ര ബന്ധം പുനരാരംഭിക്കുമോ തുടങ്ങിയ ചോദ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുളള ചര്‍ച്ചയ്ക്ക് നിക്ഷപക്ഷ വേദി എന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പ്രസ്താവനയിലെ ആശങ്കയും കോണ്‍ഗ്രസ് ആയുധമാക്കി. പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിച്ച് കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പട്ടു.

പഗല്‍ഗ്രാം ഭീകരാക്രമണ കേസിന്‍റെ അന്വേഷണ പുരോഗതിയിലും പ്രതിപക്ഷത്തിന് ചോദ്യങ്ങളുണ്ട്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ ഭീകരരെ പിടികൂടിയോ എന്ന് ശശി തരൂരും സുബ്രഹ്മണ്യം സ്വാമിയും ചോദിച്ചു. പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ശിവാസേന എംപി സജ്ജയ് റാവത്തും രംഗത്തെത്തി. ധൈര്യമുണ്ടെങ്കില്‍ പ്രധാനമന്ത്രിയുടെ സാന്നധ്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സജ്ജയ് റാവത്ത് സര്‍ക്കാരിനെ വെല്ലുവിളിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഒരൊറ്റ അഭ്യർത്ഥനയേ ഉള്ളൂ അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകളിലേക്ക് ആരും പോകരുത്', എസ്ഐആറിനെതിരെ രൂക്ഷ പ്രതികരണവുമായി മമത
6 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി; കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കും