കോണ്‍ഗ്രസ് രാജ്യസഭാ എംപി കെസി രാമമൂര്‍ത്തി രാജിവെച്ചു

Published : Oct 16, 2019, 05:17 PM IST
കോണ്‍ഗ്രസ് രാജ്യസഭാ എംപി കെസി രാമമൂര്‍ത്തി രാജിവെച്ചു

Synopsis

രാമമൂര്‍ത്തി ബിജെപിയില്‍ ‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു

ദില്ലി: കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ എംപി കെസി രാമമൂര്‍ത്തി രാജ്യസഭാംഗത്വം രാജിവെച്ചു. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു രാജി സ്വീകരിച്ചു. രാമമൂര്‍ത്തി ബിജെപിയില്‍ ‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. ഇതിനിടെയാണ് അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വവും രാജ്യസഭാംഗത്വവും രാജിവെച്ചൊഴിഞ്ഞത്. മുന്‍ ഐപിഎസ് ഓഫീസറാണ് രാമമൂര്‍ത്തി.രാജ്യപുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നതായും ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചതായും രാമമൂര്‍ത്തി പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

161 യാത്രക്കാരുമായി ദില്ലിയിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തിന്‍റെ എന്‍ജിന് തകരാര്‍, എമര്‍ജന്‍സി ലാന്‍ഡിങ്
അമരാവതി ഏക തലസ്ഥാനം; ആന്ധ്രയിൽ പ്രമേയം അവതരിപ്പിച്ചു, ഇനി വേണം പാർലമെന്‍റിന്‍റെ അംഗീകാരം