കർണാടകയിൽ കോൺ​ഗ്രസിൽ നിന്ന് രാജി വച്ച എംഎൽഎ ബിജെപിയിൽ ചേർന്നു

Published : Mar 06, 2019, 02:25 PM ISTUpdated : Mar 06, 2019, 02:32 PM IST
കർണാടകയിൽ കോൺ​ഗ്രസിൽ നിന്ന് രാജി വച്ച എംഎൽഎ ബിജെപിയിൽ ചേർന്നു

Synopsis

ഇന്നലെയാണ് നിയമസഭാ സ്പീക്കർ രമേശ് കുമാറിന്റെ വസതിയിലെത്തി രാജിക്കത്ത് കൈമാറിയത്. കലബുർ​ഗിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിൽ വച്ച് ബിജെപി അം​ഗത്വം സ്വീകരിക്കുമെന്ന സൂചനയുണ്ടായിരുന്നു. 

ദില്ലി: കർണാടക കോൺ​ഗ്രസ് പാർട്ടിയിലെ വിമത എംഎൽഎ ഉമേഷ് ജാദവ് ബിജെപിയിൽ ചേർന്നു. കോൺ​ഗ്രസ് പാർട്ടിയിൽ തുടരുന്നതിൽ താൻ തൃപ്തനല്ലെന്ന് ഉമേഷ് ജാദവ് മുമ്പ് പറഞ്ഞിരുന്നു. ഇന്നലെയാണ് നിയമസഭാ സ്പീക്കർ രമേശ് കുമാറിന്റെ വസതിയിലെത്തി രാജിക്കത്ത് കൈമാറിയത്. കലബുർ​ഗിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിൽ വച്ച് ബിജെപി അം​ഗത്വം സ്വീകരിക്കുമെന്ന സൂചനയുണ്ടായിരുന്നു. ''ബിജെപിയുടെ ഭാ​ഗമാകാൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. അവർ എന്നെ വളരെ സന്തോഷത്തോടെയാണ് സ്വാ​ഗതം ചെയ്തിരിക്കുന്നത്.'' ജാദവ് പറഞ്ഞു.

കലബൂർ​ഗിയിൽ ഞങ്ങൾ ഒരു പുതിയ ചരിത്രമെഴുതും. അതിന് ജനങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. തനിക്കൊരു അവസരം നൽകാൻ   അഭ്യർത്ഥിക്കുന്നുവെന്നും ജാദവ് കൂട്ടിച്ചേർക്കുന്നു. കലബുർ​ഗി മണ്ഡലത്തിൽ നിന്നായിരിക്കും ജാദവ് മത്സരിക്കുക. ചിഞ്ചോളിയിൽ നിന്നും മത്സരിച്ച് രണ്ട് തവണ എംഎൽഎ ആയ ആളാണ് ഉമേഷ് ജാദവ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ഇക്കാര്യങ്ങൾ കർശനമായി പരി​ഗണിക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീം കോടതി