
ദില്ലി: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരായ അപ്പീല്‍ തള്ളിയ സൂററ്റ് സെഷന്‍സ് കോടതി ഉത്തരവിനെതിരെ കോണ്‍ഗ്രസ് രംഗത്ത്.കോടതിവിധി തെറ്റായ നടപടിയാണ് .രാഹുലിന്‍റെ പരാമർശങ്ങൾ പിന്നോക്ക വിഭാഗങ്ങൾക്ക് എതിരെ ആയിരുന്നില്ല.തെറ്റായ ഒന്നും രാഹുൽ പറഞ്ഞിട്ടില്ല. മേല്‍കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു .കോടതി വിധിക്ക് ആധാരമായി പറഞ്ഞ കാരണങ്ങൾ നിലനിൽക്കുന്നതല്ല.പരാമർശത്തിനെതിരെ പരാതി നൽകിയത് നരേന്ദ്ര മോദിയല്ല.അപകീർത്തി കേസിൽ പരാതിക്കാരൻ പരാമർശിക്കപ്പെട്ട ആൾ ആകണം.
കേസുമായി ബന്ധമില്ലാത്ത ഉത്തരവുകള്‍ വിധിയിൽ ഉദ്ധരിച്ചിരിക്കുന്നു.പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി കേസിലെ ശിക്ഷ സ്റ്റേ ചെയ്യാനാകില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. രാഹുല്‍ അഴിമതി കേസിലാണോ പ്രതിയായത്. നവജോത് സിംഗ് സിദ്ദുവിന്‍റെ കേസും വിധിയില്‍ പരാമര്‍ശി ച്ചിരിക്കുന്നു. അത് കൊലപാതകശ്രമ കേസാണ്.ഉന്നത കോടതികൾ വിധികളിലെ തെറ്റ് പരിശോധിക്കണം. നിയമത്തിന്‍റെ അടിസ്ഥാന തത്വങ്ങൾ പരിഗണിച്ചില്ല.വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകും. എന്ന് അപ്പീൽ നൽകുമെന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
രാഹുല്‍ഗാന്ധിക്കെതിരായ സൂറത്ത് കോടതിയുടെ വിധി ബിജെപി സ്വാഗതം ചെയ്തു . നീതിന്യായ വ്യവസ്ഥയുടെയും സാധാരണ ജനങ്ങളുടെയും വിജയമെന്ന് ബിജെപി പറഞ്ഞു. രാഹുല്‍ഗാന്ധി നിയമനത്തിന് മുകളില്‍ അല്ലെന്നും ബിജെപി വക്താവ് സംപീത് പാത്ര കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിക്ക് രാജ്യത്തോട് മാപ്പ് ചോദിക്കാനുള്ള സമയം ഇനിയും ഉണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ട്വിറ്ററില്‍ പ്രതികരിച്ചു. മോദിയെ ആക്രമിച്ച് പിന്നോക്കക്കാരെ അപമാനിക്കാനുള്ള കോൺഗ്രസ് ശ്രമം വിധിയിലൂടെ ഒരിക്കൽ കൂടി തെളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
അപകീർത്തി കേസിൽ രാഹുലിന് തിരിച്ചടി; ഹർജി തള്ളി സൂറത്ത് സെഷൻസ് കോടതി