
കണ്ണൂർ : സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കണ്ണൂർ തളിപ്പറമ്പ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലായിരുന്നു ഇരുവർക്കുമേതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയത്.
സ്വപ്നക്ക് എതിരെ വിജേഷ് പിള്ള നൽകിയ പരാതി നിലവിൽ ക്രൈം ബ്രാഞ്ച് കണ്ണൂർ യൂണിറ്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമാന സ്വഭാവമുള്ള കേസ് എന്ന നിലയിൽ സിപിഎം നൽകിയ പരാതിയും ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിക്ക് എതിരായ പരാതിയിൽ നിന്ന് പിന്മാറാൻ സിപിഎം സംസ്ഥാന സെക്രട്ടറി മുപ്പത് കോടി രൂപ വിജേഷ് പിള്ളവഴി വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഇതിനെതിരെയാണ് സിപിഎം പൊലീസിൽ പരാതി നൽകിയത്. സ്വപ്ന ബ്ലാക് മെയിൽ ചെയ്യുകയാണെന്നാണ് വിജേഷ് പിള്ള നൽകിയ പരാതിയിൽ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam