കോലാറില്‍ ഇല്ല, സിദ്ധരാമയ്യ വരുണയിലേക്ക്,കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ബുധനാഴ്ച പുറത്തിറക്കും

Published : Mar 19, 2023, 03:05 PM IST
കോലാറില്‍ ഇല്ല, സിദ്ധരാമയ്യ വരുണയിലേക്ക്,കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ബുധനാഴ്ച പുറത്തിറക്കും

Synopsis

ആഭ്യന്തര സർവേയിൽ കോലാറിൽ നിന്ന് മത്സരിച്ചാൽ സിദ്ധരാമയ്യ ജയിച്ചേക്കില്ലെന്നാണ് കണ്ടെത്തിയത്.ഹൈക്കമാൻഡ് തീരുമാനം അനുസരിക്കുമെന്ന് സിദ്ധരാമയ്യ

ബംഗളൂരു:കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ബുധനാഴ്ച(22.3.2023) പുറത്തിറക്കുമെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ അറിയ്ച്ചു കോലാറിൽ നിന്ന് മത്സരിക്കേണ്ടെന്ന് സിദ്ധരാമയ്യയോട് ഹൈക്കമാൻഡ് നിർദേശിച്ചതായാണ് സൂചന. സുരക്ഷിത സീറ്റായ വരുണയിൽ നിന്ന് തന്നെ സിദ്ധരാമയ്യ മത്സരിക്കാനാണ് സാധ്യത.

വെള്ളിയാഴ്ച ദില്ലിയിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം സിദ്ധരാമയ്യയുമായി രാഹുൽ ഗാന്ധി പ്രത്യേകം കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. സ്ഥിരം മത്സരിച്ച് ജയിച്ച സീറ്റുകളായ വരുണ, ചാമുണ്ഡേശ്വരി മണ്ഡലങ്ങളുപേക്ഷിച്ച് കോലാറിൽ മത്സരിക്കുമെന്ന് ജനുവരിയിൽത്തന്നെ സിദ്ധരാമയ്യ പ്രഖ്യാപിച്ചത് ഹൈക്കമാൻഡിനും സംസ്ഥാനഘടകത്തിലും അതൃപ്തിയുണ്ടാക്കിയതാണ്. കോലാറിലെ നിലവിലെ ജെഡിഎസ് എംഎൽഎ ശ്രീനിവാസ ഗൗഡ കോൺഗ്രസ് പാളയത്തിലേക്ക് ചാടാൻ തയ്യാറായി നിൽക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ ഗൗഡ കോൺഗ്രസിൽ ചേരുമെന്നും ഉറപ്പാണ്. ഇതെല്ലാം കണക്ക് കൂട്ടിയാണ് സിദ്ധരാമയ്യ കോലാറിൽ നിന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. എന്നാൽ പാർട്ടി നടത്തിയ ആഭ്യന്തര സർവേയിൽ സിദ്ധരാമയ്യ കോലാറിൽ നിന്ന് മത്സരിച്ചാൽ ജയിച്ചേക്കില്ലെന്നാണ് കണ്ടെത്തിയത്. ഇതോടെയാണ് തല്ക്കാലം കോലാറിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം നീട്ടിയത്. 

ഹൈക്കമാൻഡ് തീരുമാനം എടുത്തിട്ടില്ലെന്ന് സ്ഥിരീകരിച്ച സിദ്ധരാമയ്യ, ഹൈക്കമാൻഡ് പറയുന്നത് പോലെ അനുസരിക്കുമെന്നും ഇന്നലെ പറഞ്ഞിരുന്നു. 2008, 2013 തെരഞ്ഞെടുപ്പുകളിൽ വരുണയിൽ നിന്ന് മത്സരിച്ച് ജയിച്ച സിദ്ധരാമയ്യ, 2018-ൽ സീറ്റ് മകൻ യതീന്ദ്രയ്ക്ക് നൽകി. എന്നാലിത്തവണ കോലാർ വേണ്ടെന്നും, തിരികെ വരുണയിൽ പോയി മത്സരിക്കാനുമാണ് ഹൈക്കമാൻഡ് സിദ്ധരാമയ്യയ്ക്ക് നൽകിയിരിക്കുന്ന നിർദേശം. വിശേഷദിവസമായ ഉഗാദിയാണ് അടുത്ത ബുധനാഴ്ച. അന്ന് കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കും.

PREV
click me!

Recommended Stories

മുൻ തൃണമൂൽ കോൺ​ഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും അപകടത്തിൽപ്പെട്ടു; സംഭവത്തിൽ ദുരൂഹത
സവർക്കർ പുരസ്കാരം: ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം