'ക്രൈസ്തവർക്കെതിരെ പലയിടത്തും അക്രമങ്ങൾ നടക്കുന്നു, മതസ്വാതന്ത്രവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുന്നു'

Published : Feb 19, 2023, 03:11 PM ISTUpdated : Feb 19, 2023, 03:52 PM IST
'ക്രൈസ്തവർക്കെതിരെ പലയിടത്തും അക്രമങ്ങൾ  നടക്കുന്നു, മതസ്വാതന്ത്രവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുന്നു'

Synopsis

ആക്രമണങ്ങൾക്കെതിരെ പരാതി നൽകിയിട്ടും കൃത്യമായ നടപടിയെടുക്കാത്ത സാഹചര്യം. കഴിക്കുന്ന ഭക്ഷണത്തിന്‍റെയോ വസ്ത്രത്തിന്‍റെയോ പേരിൽ ഒരാളെ പീഡിപ്പിക്കാന്‍ പാടില്ലെന്നും ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര  

ദില്ലി:രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നുവെന്ന് ആർച്ച് ബിഷപ്പ്  കുര്യാക്കോസ് ഭരണികുളങ്ങര കുറ്റപ്പെടുത്തി. ക്രൈസ്തവർക്കെതിരെ പലയിടത്തും അക്രമങ്ങൾ  നടക്കുന്നു.ഭരണഘടന നൽകുന്ന മത സ്വാതന്ത്രവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുന്നു.ആക്രമണങ്ങൾക്കെതിരെ പരാതി നൽകിയിട്ടും കൃത്യമായ നടപടിയെടുക്കാത്ത സാഹചര്യം ആണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ക്രൈസ്തവർക്ക് എതിരെ മാത്രമല്ല മറ്റു മത വിഭാഗങ്ങൾക്ക് എതിരെയും ആക്രമണം നടക്കുന്നു.കഴിക്കുന്ന ഭക്ഷണത്തിന്‍റെയോ വസ്ത്രത്തിന്‍റെയോ പേരിൽ ഒരാള്‍ പീഡിപ്പിക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.


സമീപകാലത്ത് ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് എതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ 79 ക്രിസ്ത്യൻ സഭ - സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കറുത്ത ബാന്‍റ്  അണിഞ്ഞ് ആർച്ച് ബിഷപ്പുമാരായ കുര്യാക്കോസ് ഭരണികുളങ്ങര, അനില്‍കൂട്ടോ എന്നിവരടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തു. ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ കഴിഞ്ഞ കൊല്ലം 1198  ആക്രണങ്ങള്‍ ഉണ്ടായതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ആരോപിച്ചു. അക്രമങ്ങളില്‍ നടപടിയെടുക്കാൻ  അധികാരികള്‍ തയ്യാറാകുന്നില്ലെന്നും സംഘടനകള്‍ കുറ്റപ്പെടുത്തി. ഭരണഘടന നല്‍കുന്ന മത സ്വാതന്ത്രവും ജീവിക്കാനുള്ള അവകാശവുമാണ് ഹനിക്കപ്പെടുന്നതെന്ന് ഫരീദാബാദ് രൂപത അധ്യക്ഷന്‍ മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര പറഞ്ഞു

വിഷയത്തില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് അടക്കമുള്ളവർക്ക് പരാതി നല്‍കുമെന്നും ക്രൈസ്തവ സംഘടനകള്‍ പറഞ്ഞു. അതേ സമയം മേഘാലയ അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയുള്ള  ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം പ്രതിപക്ഷം പ്രചാരണമാക്കുക്കയാണെങ്കില്‍ ബിജെപിക്ക് തിരിച്ചടിയാകും. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും