ശുചിമുറികള്‍ നിര്‍മ്മിച്ചത് മസ്തിഷ്‌ക ജ്വര മരണങ്ങള്‍ ഇല്ലാതാക്കുമെന്ന് യോഗി ആദിത്യനാഥ്

By Web TeamFirst Published Nov 15, 2020, 10:12 AM IST
Highlights

ശുചിമുറികള്‍ കൂടുതലായി നിര്‍മ്മിച്ചതാണ് മരണങ്ങള്‍ കുറയാന്‍ കാരണമായത്. ജപ്പാന്‍ ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്നത് പൂര്‍ണമായി ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

ഗൊരഖ്പുര്‍: ശുചിമുറികള്‍ നിര്‍മ്മിക്കുന്നത് മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്നത് ഇല്ലാതാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1977 മുതല്‍ 2017 വരെ ഏകദേശം 50000 കുട്ടികള്‍ കിഴക്കന്‍ യുപിയില്‍ ജപ്പാന്‍ ജ്വരം ബാധിച്ച് മരിച്ചു. എല്ലാവര്‍ഷവും 500-1500 കുട്ടികള്‍ മരിച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം 21 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ശുചിമുറികള്‍ കൂടുതലായി നിര്‍മ്മിച്ചതാണ് മരണങ്ങള്‍ കുറയാന്‍ കാരണമായത്. ജപ്പാന്‍ ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്നത് പൂര്‍ണമായി ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൊരഖ്പുരില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

click me!