കണ്ടെയ്നർ ലോറി ഇടിച്ചുകയറി അപകടം, നാല് മരണം, നിരവധിപ്പേർക്ക് പരിക്ക്, 16 വാഹനങ്ങളും തകർന്നു

Published : Dec 12, 2020, 06:43 PM ISTUpdated : Dec 12, 2020, 07:17 PM IST
കണ്ടെയ്നർ ലോറി ഇടിച്ചുകയറി അപകടം, നാല് മരണം, നിരവധിപ്പേർക്ക് പരിക്ക്,  16 വാഹനങ്ങളും തകർന്നു

Synopsis

സേലം ധർമ്മപുരി ദേശീയപാതയിലാണ് അപകടമുണ്ടായത്. ലോറി ഇടിച്ച് കയറി ചെറുതും വലുതുമായ 16 ഓളം വാഹനങ്ങൾ തകർന്നിട്ടുണ്ട്. ദേശീയപാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. 

ചെന്നൈ: തമിഴ്നാട്ടിലെ ധർമ്മപുരിയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടതിനെതുടർന്നുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. സേലം ധർമ്മപുരി ദേശീയപാതയിലാണ് അപകടമുണ്ടായത്. ബൈക്ക് അപകടത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിലേക്ക് ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ലോറി ഇടിച്ച് ചെറുതും വലുതുമായ 16 ഓളം വാഹനങ്ങൾ തകർന്നിട്ടുണ്ട്. പരിക്കേറ്റ 20 ഓളം പേരെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

updating...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം
'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്