'ഇതര സംസ്ഥാന തൊഴിലാളികളെ വിവാഹം ചെയ്യുന്നതിന് വിലക്ക്', പഞ്ചാബിലെ ഗ്രാമ പഞ്ചായത്ത് പ്രമേയം വൈറൽ

Published : Dec 01, 2024, 09:41 PM IST
'ഇതര സംസ്ഥാന തൊഴിലാളികളെ വിവാഹം ചെയ്യുന്നതിന് വിലക്ക്', പഞ്ചാബിലെ ഗ്രാമ പഞ്ചായത്ത് പ്രമേയം വൈറൽ

Synopsis

ഗ്രാമത്തിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരേയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരേയും വിവാഹം ചെയ്യുന്നതിനാണ് വിലക്ക് പ്രഖ്യാപിച്ചത്. വിലക്ക് മറികടക്കുന്നവർക്ക് ഊര് വിലക്ക് അടക്കമുള്ളവ ഏർപ്പെടുത്താൻ നിർദ്ദേശിക്കുന്നതാണ് പ്രമേയം

മൻസ: ഇതര സംസ്ഥാന തൊഴിലാളികളുമായി വിവാഹം ചെയ്യുന്നതിന് വിലക്കുമായി പഞ്ചാബിലെ മൻസയിലെ ജവഹർകേയിലാണ് ഇതര സംസ്ഥാനക്കാരുമായി വിവാഹം ചെയ്യുന്നതിന് പഞ്ചായത്ത് വിലക്ക് ഏർപ്പെടുത്തി പ്രമേയം പാസാക്കിയത്. ഗ്രാമത്തിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരേയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരേയും വിവാഹം ചെയ്യുന്നതിനാണ് വിലക്ക് പ്രഖ്യാപിച്ചത്. വിലക്ക് മറികടക്കുന്നവർക്ക് ഊര് വിലക്ക് അടക്കമുള്ളവ ഏർപ്പെടുത്താൻ നിർദ്ദേശിക്കുന്നതാണ് പ്രമേയം. 

നവംബർ 24ന് പാസാക്കിയ പ്രമേയം നവംബർ 30നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. മൻസയിലെ പ്രാദേശിക ഭരണകൂടത്തെ അമ്പരപ്പിക്കുന്നതാണ് പ്രമേയം. പഞ്ചായത്ത് അംഗങ്ങളെ വിളിച്ച് ആവശ്യമായ മാറ്റങ്ങൾ പ്രമേയത്തിൽ വരുത്തുമെന്നാണ് മൻസ ഡെപ്യൂട്ടി കമ്മീഷണർ കുൽവന്ത് സിംഗ് ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചത്. ഇത്തരമൊരു പ്രമേയം പാസാക്കാനും അത് പ്രാബല്യത്തിൽ വരുത്താനും നിയമം അനുവദിക്കുന്നില്ലെന്നും കുൽവന്ത് സിംഗ് വിശദമാക്കുന്നത്. 3500 വോട്ടർമാരുള്ള ഇവിടെ 300ഓളം ഇതര സംസ്ഥാനക്കാരാണ് താമസിക്കുന്നത്. 

ഗ്രാമചന്തയ്ക്ക് സമീപത്തായി നിരവധി ഇതര സംസ്ഥാനക്കാരാണ് താമസിക്കുന്നത്. ഇവരിൽ പലരും ഗ്രാമത്തിലെ പെൺകുട്ടികളേയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഗ്രാമത്തിലെ പെൺകുട്ടികൾ ഗ്രാമത്തിന്റെ മകളാണെന്ന നിരീക്ഷണത്തിലാണ് പ്രമേയം പാസാക്കിയതെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് പ്രാദേശിക മാധ്യമങ്ങളേക്കുറിച്ച് പ്രതികരിക്കുന്നത്. ഗ്രാമത്തിലെ പെൺകുട്ടികൾ ഗ്രാമത്തിൽ തന്നെ തുടരാൻ ലക്ഷ്യമിട്ടാണ് പ്രമേയം പാസാക്കിയതെന്നും തെറ്റായ അർത്ഥത്തിലാണ് പ്രമേയം നിലവിൽ പ്രചരിപ്പിക്കപ്പെടുന്നതെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് രൺവീർ കൌർ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. 

ഇത് ആദ്യമായല്ല ഇതര സംസ്ഥാനത്തിൽ നിന്ന് ഉള്ളവർക്ക് പഞ്ചാബിലെ  പ്രാദേശിക ഗ്രാമങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. നേരത്തെ ഓഗസ്റ്റ് മാസത്തിൽ മൊഹാലിയിലെ ജാൻഡ്പൂരിൽ രാത്രി 9 ന്  ശേഷം ഇതര സംസ്ഥാനക്കാർ പുറത്തിറങ്ങുന്നത് വിലക്കി ഹോർഡിംഗുകൾ വന്നിരുന്നു. ഇതിൽ കോടതി ഇടപെടൽ വന്നതിന് പിന്നാലെയാണ് ഹോർഡിംഗ് നീക്കിയത്. സമാനമായ മറ്റൊരു സംഭവത്തിൽ ഖന്നയ്ക്ക് സമീപമുള്ള കൌഡിയിൽ ഇതര സംസ്ഥാനക്കാർക്ക് വീട് വാടകയ്ക്ക് നൽകുന്നതും ജോലി നൽകുന്നതും സ്ഥലമോ വീട് വിൽക്കുന്നതും വിലക്കി നിർദ്ദേശം വന്നിരുന്നു. ഇത് പൊലീസ് ഇടപെടലിലാണ് മാറിയത്. പലയിടത്തും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇതര സംസ്ഥാനക്കാർ മത്സരിച്ചതാണ് ഇത്തരം മനുഷ്യത്വ രഹിതമായ നിലപാടുകൾ സ്വീകരിക്കാൻ  പ്രാദേശിക നേതാക്കൾ മുൻകൈ എടുക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉത്തർ പ്രദേശ്, ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പഞ്ചാബിലേക്ക് തൊഴിൽ തേടിയെത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ