Coonoor Helicopter Crash : കൂനൂർ ഹെലികോപ്ടർ അപകടം; അന്വേഷണ റിപ്പോർട്ട് പ്രതിരോധമന്ത്രിക്ക് കൈമാറി

Web Desk   | Asianet News
Published : Jan 05, 2022, 01:33 PM IST
Coonoor Helicopter Crash : കൂനൂർ ഹെലികോപ്ടർ അപകടം; അന്വേഷണ റിപ്പോർട്ട്  പ്രതിരോധമന്ത്രിക്ക് കൈമാറി

Synopsis

സംയുക്ത സേന അന്വേഷണത്തിന് നേതൃത്വം നല്കിയ എയർമാർഷൽ മാനവേന്ദ്ര സിംഗ് പ്രതിരോധമന്ത്രിയെ കണ്ട് റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിശദീകരിച്ചു. 

ദില്ലി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് (General Bipin Rawat) അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്ടർ അപകടത്തെക്കുറിച്ചുള്ള  (Coonoor Helicopter Crash) അന്വേഷണ റിപ്പോർട്ട്  പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന് കൈമാറി. സംയുക്ത സേന അന്വേഷണത്തിന് നേതൃത്വം നല്കിയ എയർമാർഷൽ മാനവേന്ദ്ര സിംഗ് പ്രതിരോധമന്ത്രിയെ കണ്ട് റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിശദീകരിച്ചു. 

ഹെലികോപ്റ്റർ യാത്രയ്ക്കുൾപ്പടെ നിലവിലുള്ള പ്രോട്ടോക്കോളിൽ വരുത്തേണ്ട മാറ്റങ്ങളും അന്വേഷണ സമിതി റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്. അട്ടിമറിയില്ലെന്ന് കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. അപകടം മോശം കാലാവസ്ഥ കാരണമുള്ള പിഴവ് മൂലമാകാം എന്നാണ് നിഗമനം.  അന്വേഷണ റിപ്പോർട്ട് പുറത്തുവിടുമോ എന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. എയർ മാർഷൽ മാനവേന്ദ്ര സിംഗിൻ്റെ (Air Marshell Manavendra singh) നേതൃത്വത്തിലായിരുന്നു അന്വേഷണം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത
ആമസോണിൽ ഓർഡർ ചെയ്തത് ആപ്പിൾ ഐമാക്; ശരിയായ കാരണം പറയാതെ റിട്ടേൺ ചെയ്ത് ഡെലിവറി ബോയ്, ഭീഷണിപ്പെടുത്തി; പരാതിയുമായി വ്യവസായി