രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം 37,000 കടന്നു; പുതിയ രോ​ഗികളുടെ എണ്ണത്തിൽ വൻ വർധന, മരണനിരക്കിലും കുറവില്ല

By Web TeamFirst Published May 2, 2020, 10:15 AM IST
Highlights

24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്. ഇന്നലെയും കൊവിഡ് ബാധിച്ച് എഴുപതിലധികം പേർ മരിച്ചു. രാജ്യത്ത് കൊവിഡ് മരണം 1,218 ആയി.

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം 37,000 കടന്നു. 24 മണിക്കൂറിനിടെ പുതിയതായി കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ രണ്ടായിരം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു ദിവസം ഇത്രയധികം രോഗം പടരുന്നത് ഇതാദ്യമാണ്. രാജ്യത്തെ മരണനിരക്കിലും കുറവില്ല. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്. ഇന്നലെയും കൊവിഡ് ബാധിച്ച് എഴുപതിലധികം പേർ മരിച്ചു. രാജ്യത്ത് കൊവിഡ് മരണം 1,218 ആയി.

2293 ആളുകൾക്കാണ് 24 മണിക്കൂറിൽ രോഗം ബാധിച്ചത്. ഇന്ത്യയിൽ കൊവിഡ് രോ​ഗബാധിതരുടെ എണ്ണം 32,336 ആയി. ഇതിൽ 9950 പേർ രോഗമുക്തരായി. 2,6167 പേരാണ് വിവിധ ആശുപത്രികളുലായി രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 10498 പേർ. ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്. 4395 പേർക്കാണ് ​ഗുജറാത്തിൽ രോ​ഗം സ്ഥിരീകരിച്ചത്. 

click me!