വീടുകളിലേക്ക് മടങ്ങണം; ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളോട് ജാമിയ സര്‍വ്വകലാശാല

By Web TeamFirst Published May 2, 2020, 9:37 AM IST
Highlights

സംസ്ഥാന സർക്കാരുകളുടെ ഗതാഗത, യാത്രാ പ്രോട്ടോക്കോളുകൾ അനുസരിച്ച് ഹോസ്റ്റലുകളിൽ നിന്ന് തിരിച്ചു പോകാനാണ് നിര്‍ദ്ദേശം.

ദില്ലി: കൊവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യവ്യാപകാമിയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളോട് വീടുകളിലേക്ക് മടങ്ങണമെന്ന് ജാമിയ മിലിയ സര്‍വ്വകലാശാല. കേന്ദ്രം ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് വിദ്യാര്‍ത്ഥികളോട് വീടുകളിലേക്ക് തിരിച്ച് പോകാന്‍ സര്‍വ്വകലാശാല നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സംസ്ഥാന സർക്കാരുകളുടെ ഗതാഗത, യാത്രാ പ്രോട്ടോക്കോളുകൾ അനുസരിച്ച് ഹോസ്റ്റലുകളിൽ നിന്ന് തിരിച്ചു പോകാനാണ് നിര്‍ദ്ദേശം. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാല അടച്ചിട്ടിരിക്കുകയാണ്. ഓഗസ്റ്റില്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍വ്വകലാശാലയുടെ തീരുമാനം. 

ജൂലൈയില്‍ നടക്കാനിരുന്ന പരീക്ഷയുടെ ക്രമം അറിയിക്കാമെന്നും സര്‍വ്വകലാശാല അറിയിച്ചു. പരീക്ഷകൾക്കും ഗവേഷണങ്ങൾക്കുമുള്ള റിസോഴ്‌സ് മെറ്റീരിയലുകൾ ഓൺലൈനിൽ ആക്‌സസ് ചെയ്യാനാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
 

click me!