'സ്വകാര്യ കോളേജുകളുടെ അംഗീകാരത്തിനായി വ്യാജ രോഗികളെയും ഡോക്ടമാരെയും വരെ ഉണ്ടാക്കി', രാജ്യത്ത് നടന്നത് വമ്പൻ അഴിമതിയെന്ന് സിബിഐ; 34 പേർക്കെതിരെ കേസ്

Published : Jul 05, 2025, 10:23 AM IST
Representative Image. (Photo/CBI)

Synopsis

നാഷണൽ മെഡിക്കൽ കമ്മീഷൻ അഴിമതിയിൽ സ്വകാര്യ കോളേജുകളുടെ അംഗീകാരം സംബന്ധിച്ച് രാജ്യത്ത് നടന്നത് വമ്പൻ അഴിമതിയെന്ന് സിബിഐ. ആരോഗ്യ മന്ത്രാലയം, എൻ‌എം‌സി യിലെ ഉന്നതർ ഉൾപ്പെടെ 34 പേർക്കെതിരെ കേസെടുത്തു.

ദില്ലി: നാഷണൽ മെഡിക്കൽ കമ്മീഷൻ അഴിമതിയിൽ സ്വകാര്യ കോളേജുകളുടെ അംഗീകാരം സംബന്ധിച്ച് രാജ്യത്ത് നടന്നത് വമ്പൻ അഴിമതിയെന്ന് സിബിഐ. ആരോഗ്യ മന്ത്രാലയം, എൻ‌എം‌സി യിലെ ഉന്നതർ ഉൾപ്പെടെ 34 പേർക്കെതിരെ കേസെടുത്തു. ഇതുവരെ എട്ട് പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. സീറ്റുകൾ അനുവദിക്കുന്നത്, വീണ്ടും അംഗീകാരത്തിനുള്ള പരിശോധന ഇതിൽ എല്ലാം വ്യാപക തട്ടിപ്പെന്നും കണ്ടെത്തൽ. അംഗീകാരത്തിനായി വ്യാജ രോഗികൾ, ഡോക്ടമാർ, അടിമുടി തട്ടിപ്പ് നടത്തി കോഴ നൽകി അംഗീകാരം വാങ്ങിയതായും കണ്ടെത്തൽ. കഴിഞ്ഞ ദിവസം 40 ഇടങ്ങളിലായി സിബിഐ പരിശോധന നടത്തിയിരുന്നു. ടിസ് ചാൻസലർ ഡിപി സിങ് ഉൾപ്പെടെ പ്രതിചേർക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു