
അമരാവതി: അഴിമതി അനുവദിക്കില്ലെന്നും അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി. സെക്രട്ടറിയേറ്റില്‍ നടന്ന യോഗത്തിലാണ് ജഗന്‍ മോഹന്‍ റെഡ്ഡി മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. യോഗം ആറുമണിക്കൂര്‍ നീണ്ടുനിന്നു. അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടി എടുക്കുമെന്നു അഴിമതി നടത്തുന്ന മന്ത്രിമാരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യുമെന്നും റെഡ്ഡി പറഞ്ഞു.
തെലുങ്ക് വര്‍ഷാരംഭമായ ഉഗഡി മുതല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഭൂമി നല്‍കും. കാര്‍ഷിക കമ്മീഷന്‍ രൂപീകരിക്കുകയും അതുവഴി കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുമെന്നും വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി വെങ്കട്‍രാമയ്യ അറിയിച്ചു. കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam