
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുടരുന്ന 'ഭക്തന്മാര്‍' സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിച്ചാല്‍ രാജ്യത്ത് സമാധാനമുണ്ടാകുമെന്ന് എന്‍സിപി. സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ചുള്ള മോദിയുടെ ട്വീറ്റുകളോട് പ്രതികരിക്കുകയായിരുന്നു എന്‍സിപി മുഖ്യ വക്താവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്.
'രാജ്യ താത്പര്യം' എന്നാണ് മോദി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നതിനെ നബാബ് മാലിക് പരിഹസിച്ചത്. ഇന്നലെ സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ചുള്ള സൂചനകള്‍ മോദി നല്‍കിയിരുന്നു. ഇതിന് ശേഷം മറ്റു ചില നേതാക്കളും ഈ വഴി പിന്തുടര്‍ന്ന് സംസാരിച്ചു.
അങ്ങനെ മോദിയെ പിന്തുടരുന്ന എല്ലാവരും സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുകയാണെങ്കില്‍ രാജ്യത്ത് സമാധാനമുണ്ടാകും. രാജ്യ താത്പര്യം മുന്‍നിര്‍ത്തിയുള്ള മോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹ്യമാധ്യമങ്ങൾ ഉപേക്ഷിക്കില്ലെന്നുള്ള തീരുമാനം ഇപ്പോള്‍ വന്നിട്ടുണ്ട്.
പ്രചോദനമാകുന്ന സ്ത്രീകൾക്കായി വനിതാ ദിനത്തിൽ തന്‍റെ സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകൾ കൈമാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ''ഈ വനിതാ ദിനത്തിൽ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്ത്രീകൾക്ക് ഉപയോഗിക്കാം. സ്വജീവിതത്തിലൂടെ അനേകർക്ക് പ്രചോദനമായ സ്ത്രീകൾക്കായി അക്കൗണ്ടുകൾ കൈമാറും. ഇത് അവർക്ക് വലിയ പ്രചോദനം നൽകാൻ സഹായകമാകും'', മോദി ട്വിറ്ററിൽ കുറിച്ചു.
'പ്രചോദനമാകുന്ന സ്ത്രീകൾക്ക് എന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ': പ്രഖ്യാപനവുമായി മോദി
മോദി എന്തുകൊണ്ട് സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നു? മറുപടി ഞായറാഴ്ച തരാമെന്ന് ശോഭാ സുരേന്ദ്രന്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam