വീട്ടുജോലിക്കെത്തി വീട്ടുകാരുടെ വിശ്വാസം നേടി, പിന്നാലെ വൻ കവർച്ച; 18 കോടിയുടെ സ്വർണവും ഡയമണ്ടും കവർന്ന ദമ്പതികള്‍ക്കായി തെരച്ചില്‍

Published : Jan 28, 2026, 05:39 PM IST
Bengaluru Robbery

Synopsis

വീട്ടുജോലിക്കാരെന്ന വ്യാജേന എത്തി വീട്ടുകാരുടെ വിശ്വാസം ആർജിച്ച ശേഷമായിരുന്നു കവർച്ച. ദിനേഷ്, കമല എന്നിവർക്കായി തെരച്ചിൽ ഊര്‍ജിതമാക്കി.

ബെംഗളൂരു: ബെംഗളൂരുവിൽ വൻ കവർച്ച. മാറത്തഹള്ളിയിലെ വീട്ടിൽ നിന്ന് 18 കോടിയുടെ സ്വർണവും ഡയമണ്ടും കവർന്ന നേപ്പാളി ദമ്പതിമാർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുജോലിക്കാരെന്ന വ്യാജേന എത്തി വീട്ടുകാരുടെ വിശ്വാസം ആർജിച്ച ശേഷമായിരുന്നു കവർച്ച. ദിനേഷ്, കമല എന്നിവർക്കായി തെരച്ചിൽ ഊര്‍ജിതമാക്കി.

20 ദിവസം മുമ്പ് മാത്രം ജോലിക്കെത്തിയ ദിനേഷും കമലയും. ഒരാൾക്ക് വീട്ടുപണിയും മറ്റേയാൾക്ക് സുരക്ഷാ ജോലിയും. ചുരുങ്ങിയ ദിവസം കൊണ്ട് വീട്ടുകാരുടെ വിശ്വാസം ആർജിച്ച ഇരുവരും ചേർന്ന് നടത്തിയത് കർണാടകയെ തന്നെ ഞെട്ടിച്ച വൻ കവർച്ച. മാറത്തഹള്ളിയിലെ ഒരു കോൺട്രാക്ടറുടെ വീട്ടിൽ നിന്നാണ് ദമ്പതിമാർ സ്വർണവും ഡയമണ്ടും വെള്ളിയും പണവും അടക്കം 18 കോടി രൂപയുടെ കവർച്ച നടത്തിയത്. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരുടെയും ദൃശ്യങ്ങളും മാറത്തഹള്ളി പൊലീസ് പുറത്തുവിട്ടു. വീട്ടുടമയായ കോൺട്രാക്ടർ സുഹൃത്തുക്കൾക്കൊപ്പം ഫിലിപ്പൈൻസിലേക്കും ഭാര്യയും മക്കളും ബന്ധുവീട്ടിലും പോയ സമയത്തായിരുന്നു കവർച്ച. പുറമേ നിന്ന് സഹായികളായി മറ്റ് ചിലരെ എത്തിച്ച ശേഷം മുകളിലും കിടപ്പുമുറികളിലും താഴത്തെ മുറികളിലും ഉണ്ടായിരുന്ന ലോക്കറുകൾ കുത്തിപ്പൊളിച്ചാണ് ആസൂത്രിതമായി കവർച്ച നടത്തിയത്. ഇതിനുമുന്നോടിയായി യുപിഎസ് ഓഫ് ചെയ്ത് സുരക്ഷാ സജ്ജീകരണങ്ങൾ ഇവർ പ്രവർത്തന രഹിതമാക്കിയിരുന്നതായി പൊലീസ് കണ്ടെത്തി.

വീട്ടുകാർ മടങ്ങി എത്തിയപ്പോഴാണ് കവർച്ച തിരിച്ചറിഞ്ഞതും പൊലീസിൽ പരാതി നൽകിയതും. നേരത്തെ ഇവിടെ ജോലി ചെയ്തിരുന്ന നേപ്പാളി ദമ്പതിമാരായ മായ, വികാസ് എന്നിവരെയും പൊലീസ് അന്വേഷണ പരിധിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. എട്ടുമാസത്തോളം ജോലി ചെയ്ത ഇരുവരും ഈ മാസം ആദ്യം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇവരാണ് ഇപ്പോൾ കവർച്ച നടത്തി മുങ്ങിയ ദിനേഷിനെയും കമലയേയും വീട്ടുടമയ്ക്ക് പരിചയപ്പെടുത്തി നൽകിയത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് മാറത്തഹള്ളി പൊലീസ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന പ്രസംഗത്തിൽ ശ്രീനാരായണ ഗുരുവിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് രാഷ്ട്രപതി; പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് തുടക്കം
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോല്‍വിയറിയാത്ത നേതാവ്, അഞ്ച് തവണ ഉപമുഖ്യമന്ത്രി സ്ഥാനം, ഞെട്ടലായി അജിത് പവാറിന്റെ മരണം