ആദായ നികുതി കേസ്: നടൻ വിജയ്ക്ക് തിരിച്ചടി; 1.5 കോടി രൂപ പിഴയടയ്ക്കണമെന്ന് കോടതി

Published : Feb 06, 2026, 12:37 PM IST
vijay tvk

Synopsis

ആദായ നികുതി കേസിൽ വിജയ് പിഴയടയ്ക്കണമെന്ന് കോടതി വ്യക്തമാക്കി. ആദായ നികുതി വകുപ്പ് പിഴ ചുമത്തിയത് മദ്രാസ് ഹൈക്കോടതി ശരിവെക്കുകയും വിജയ്‍യുടെ ഹർജി തള്ളുകയും ചെയ്തു.

ചെന്നൈ: ആദായ നികുതി കേസിൽ നടൻ വിജയ്ക്ക് തിരിച്ചടി. ആദായ നികുതി വകുപ്പ് പിഴ ചുമത്തിയത് മദ്രാസ് ഹൈക്കോടതി ശരിവെക്കുകയും വിജയ്‍യുടെ ഹർജി തള്ളുകയും ചെയ്തു. 1.5 കോടി രൂപ വിജയ് പിഴയടയ്ക്കണമെന്ന് കോടതി വ്യക്തമാക്കി. 2015-16ലെ യഥാർത്ഥ വരുമാനം വെളിപ്പെടുത്താതിരുന്നതിന് വിജയ്ക്ക് 1.5 കോടി രൂപ പിഴ ചുമത്തിയിരുന്നു. നടൻ സ്വമേധയാ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്ന ആദായ നികുതി വകുപ്പ് വാദം ശരിവെച്ചു. റെയ്ഡ് നടത്തിയത് കൊണ്ടാണ് 15 കോടി രൂപയ്ക്ക് നികുതി അടക്കാൻ തയാറായത് എന്ന് ആദായ നികുതി വകുപ്പ് വാദിച്ചിരുന്നു.

2015-16 ലെ യഥാർത്ഥ വരുമാനം വെളിപ്പെടുത്താതിരുന്നതിനാണ് വിജയ്ക്ക് 1.5 കോടി രൂപ പിഴ ചുമത്തിയിരുന്നത്. പുലി സിനിമയിൽ അഭിനയിച്ചതിനു പണം ആയി നേരിട്ട്  വാങ്ങിയ 4.93 കോടി രൂപ ഉൾപെടുത്തിയില്ലെന്നാണ് ഐടി വകുപ്പിന്റെ കണ്ടെത്തൽ. ചെക് ആയി വാങ്ങിയ 16 കോടി ആണ് വിജയ് പ്രതിഫലം ആയി കാണിച്ചിരുന്നത്. 2015ൽ വിജയ്‍യുടെ വീട്ടിലെ പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തതിനെ തുടർന്ന്  ആണ് 2022ൽ 1.5 കോടി രൂപ പിഴ ചുമത്തിയത്. 2019 ജൂണിനു മുൻപ് നടപടി സ്വീകരിക്കണം ആയിരുന്നു എന്നാണ് വിജയ്‍യുടെ വാദം. 2022ൽ വിജയ് നൽകിയ ഹർജി 2023 ഡിസംബറിൽ ആണ് ഇതിനു മുൻപ് പരിഗണിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം വീണ്ടും ഹൈക്കോടതി ലിസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, വിജയ്‍യെ പരിഹസിച്ച് ഡിഎംകെ, ബിജെപി ഐടി ഹാൻഡിലുകൾ രം​ഗത്തെത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പകുതി സീറ്റിന് മുഴുവൻ തുക നൽകേണ്ടിവരുന്നത് നീതികേട്; ആർഎസി യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർദേശവുമായി പിഎസി
പട്ടാപ്പകൽ അരുംകൊല: ആം ആദ്‌മി പാർട്ടി നേതാവിനെ കാറിനകത്ത് വെടിവച്ച് കൊലപ്പെടുത്തി