രാജ്യത്ത് 4000 കടന്ന് കൊവിഡ് കേസുകൾ, 35 ശതമാനവും കേരളത്തിൽ; 24 മണിക്കൂറിൽ 5 മരണം

Published : Jun 03, 2025, 10:30 AM ISTUpdated : Jun 03, 2025, 10:33 AM IST
രാജ്യത്ത് 4000 കടന്ന് കൊവിഡ് കേസുകൾ, 35 ശതമാനവും കേരളത്തിൽ; 24 മണിക്കൂറിൽ 5 മരണം

Synopsis

രാജ്യത്തെ കൊവിഡ് കേസുകൾ 4026 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് അഞ്ച് പേർ മരിച്ചു. 

ദില്ലി: രാജ്യത്തെ കൊവിഡ് കേസുകൾ 4026 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 65 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി. നിലവിൽ രാജ്യത്തെ കൊവിഡ് കേസുകളിൽ 35 ശതമാനം കേരളത്തിലാണ്.

കേരളത്തിൽ ചികിത്സയിലുണ്ടായിരുന്ന 19 പേർ രോ​ഗമുക്തരായി. ആക്ടീവ് കേസുകൾ 1416 ആയി കുറഞ്ഞു. 24 മണിക്കൂറിനിടെ കേരളത്തിൽ ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചു. ​ഗുരുതര ന്യുമോണിയ ബാധിതനായിരുന്ന 80കാരനാണ് മരിച്ചത്. 

കൊവിഡ് അവസാനിച്ചിട്ടില്ലെന്ന് ദില്ലി ഹൈക്കോടതി വിലയിരുത്തി. കേന്ദ്രത്തോട് പരിശോധന സംബന്ധിച്ച് അടക്കമുള്ള നടപടികൾ വിശദീകരിക്കാൻ നിർദേശം നൽകി. അവലോകന യോ​ഗത്തിന്റെ വിവരങ്ങൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. 

ആരോഗ്യ വകുപ്പിന്‍റെ മാർഗനിർദേശങ്ങൾ

കേരളത്തിൽ  കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്. പനിയുമായി ചികിത്സ തേടുന്നവർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാണെന്നും ആരോഗ്യ വകുപ്പിറക്കിയ മാര്‍ഗ നിര്‍ദേശത്തിൽ പറയുന്നു.  

ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തുന്നവർക്ക് ആന്‍റിജൻ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവാണെങ്കിൽ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കൊവിഡ് രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡിൽ പാർപ്പിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തിൽ പറയുന്നു.

ദക്ഷിണ പൂര്‍വേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോണ്‍ ജെഎൻ 1 വകഭേദമായ എൽഎഫ് 7 ആണ് കേരളത്തിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷിയുള്ളതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പിറക്കിയ മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ കുതിപ്പ്, ഒപ്പം സഖ്യകക്ഷികളും; തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മുന്നിൽ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം