കൊവിഡില്‍ വിറങ്ങലിച്ച് മഹാരാഷ്ട്രയും ഗുജറാത്തും; രാജ്യത്ത് മരണസംഖ്യ ഉയരുന്നു

By Web TeamFirst Published May 1, 2020, 6:45 AM IST
Highlights

മഹാരാഷ്ട്രയിൽ 583 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 10498 ആയി. 24 മണിക്കൂറിനിടെ 27 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 459ലെത്തി. 

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് 19 രോഗികളുടെ എണ്ണം പതിനായിരം കടന്നു. 583 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 10498 ആയി. 24 മണിക്കൂറിനിടെ 27 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 459ലെത്തി. ഇതുവരെ 1773 പേർ രോഗമുക്തരായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ധാരാവിയിൽ 25 പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ ആകെ രോഗികള്‍ 369 ആയി. 

ഗുജറാത്തിൽ ഇന്നലെ 313 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 4395 ആയി. 24 മണിക്കൂറിനിടെ 17 പേർ മരിച്ചു. 214 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ഏറ്റവുമധികം രോഗികളുള്ള അഹമ്മദാബാദിൽ രോഗികളുടെ എണ്ണം 3000 കടന്നു. രാജ്യത്ത് ഇതുവരെ 34000ത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1075 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 8373 പേര്‍ രോഗമുക്തി നേടി. 

അതേസമയം, മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മാ തെറാപ്പി നടത്തിയ കൊവിഡ് രോഗി മരിച്ചു. ബാന്ദ്ര ലീലാവതി ആശുപത്രിയിൽ ചികിത്സിലിരിക്കെ 53 വയസുകാരനാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിലായിരുന്നു ഇയാൾ. 

Read more: മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മാ തെറാപ്പി നടത്തിയ കൊവിഡ് രോഗി മരിച്ചു

Read more: പതിനായിരം കടന്ന് കൊവിഡ് കേസുകള്‍; ഇന്ന് മാത്രം 583 രോഗികള്‍, ആശങ്കയില്‍ മഹാരാഷ്ട്ര

click me!