Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മാ തെറാപ്പി നടത്തിയ കൊവിഡ് രോഗി മരിച്ചു

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. 583 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 10498 ആയി.

First Covid patient to receive plasma therapy in maharashtra dies
Author
Maharashtra, First Published Apr 30, 2020, 10:27 PM IST

മുംബൈ: മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മാ തെറാപ്പി നടത്തിയ കൊവിഡ് രോഗി മരിച്ചു. 53 വയസുകാരനാണ് മരിച്ചത്. ബാന്ദ്ര ലീലാവതി ആശുപത്രിയിൽ ചികിത്സിലിരിക്കെയാണ് മരണം. അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിലായിരുന്നു ഇയാൾ.

അതേസമയം, മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. 583 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 10498 ആയി. 24 മണിക്കൂറിനിടെ 27 പേർ മരിച്ചു. ഒടുവിൽ വന്ന സംസ്ഥാനത്തിന്റെ കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് ആകെ മരണ സംഖ്യ 459 ആയി. ഇതുവരെ 1773 പേർ രോഗമുക്തരായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ധാരാവിയിൽ 25 പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 369 ആയി.

ഗുജറാത്തിൽ ഇന്നലെ 313 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 4395 ആയി.24 മണിക്കൂറിനിടെ 17 പേർ മരിച്ചു. 214 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ഏറ്റവുമധികം രോഗികളുള്ള അഹമ്മദാബാദിൽ രോഗികളുടെ എണ്ണ 3000 കടന്നു. 

Follow Us:
Download App:
  • android
  • ios