ധാരാവിയിൽ 25 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 369 ആയി.

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. 583 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . ഇതോടെ ആകെ രോഗികളുടെ എണ്ണം 10498 ആയി. ഇന്ന് 27 പേർ മരിച്ചു. ആകെ മരണ സംഖ്യ 459 ആയി. ഇതുവരെ 1773 പേർ രോഗമുക്തരായി. ധാരാവിയിൽ 25 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ഇവിടുത്തെ ആകെ രോഗികളുടെ എണ്ണം 369 ആയി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗുജറാത്തിൽ ഇന്ന് 313 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിടച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 4395 ആയി. ഇന്ന് 17 പേർ മരിച്ചു. 214 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ഏറ്റവുമധികം രോഗികളുള്ള അഹമ്മദാബാദിൽ രോഗികളുടെ എണ്ണ 3000 കടന്നു.