Covid 19 PM Warning : കൊവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്സിനേഷൻ തന്നെ; പ്രധാനമന്ത്രി

Published : Jan 13, 2022, 06:31 PM ISTUpdated : Jan 13, 2022, 06:37 PM IST
Covid 19 PM Warning : കൊവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്സിനേഷൻ തന്നെ; പ്രധാനമന്ത്രി

Synopsis

ആഘോഷങ്ങൾ വരുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്നാണ് പ്രധാനമന്ത്രി ഓർമ്മിപ്പിക്കുന്നത്. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യപ്രവർത്തകർക്കും ആശ വർക്കർമാർക്കും മോദി നന്ദി പറഞ്ഞു

ദില്ലി: കൊവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്സിനേഷൻ (Vaccination) തന്നെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). മുമ്പ് ഉണ്ടായ സ്ഥിതി ഇനിയുണ്ടാവാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും മോദി മുന്നറിയിപ്പ് നൽകി. കൊവിഡ് അവലോകന യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 

ആഘോഷങ്ങൾ വരുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്നാണ് പ്രധാനമന്ത്രി ഓർമ്മിപ്പിക്കുന്നത്. എറ്റവും വല്ല ആയുധം വാക്സീൻ തന്നെയാണ്. വാക്സിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ തടയണം. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യപ്രവർത്തകർക്കും ആശ വർക്കർമാർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. 

വീട്ടിൽ നിരീക്ഷണത്തിൽ  കൃത്യമായി ചികിൽസ ലഭിക്കുന്നുവെന്ന ഉറപ്പാക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി പരിശോധനയും ചികിത്സയും കൃത്യമായി നടക്കണമെന്ന് ആവശ്യപ്പെട്ടു. ടെലി മെഡിസിൻ സൗകര്യങ്ങൾ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. കേന്ദ്രം സംസ്ഥാനങ്ങൾക്കൊപ്പം തന്നെയുണ്ടെന്ന് ഉറപ്പ് പറഞ്ഞ പ്രധാനമന്ത്രി അടിയന്തര സാഹചര്യത്തിൽ കുട്ടികളെ ചികിത്സിക്കാനുള്ള 800 യൂണിറ്റ് തയ്യാറാണെന്നും പറഞ്ഞു. 

ആവശ്യം വന്നാൽ ഉപയോഗിക്കാൻ ഓക്സിജൻ കിടക്കകളും തയ്യാറാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പ്രാദേശിക കണ്ടെയിന്മെന്റ് സോണുകൾ ശക്തമാക്കണമെന്നും മോദി നിർദ്ദേശം നൽകി. രോഗികൾ അധികമുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കാനാണ് തീരുമാനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാവിക സേന ആസ്ഥാനത്തിനടുത്ത് പരിക്കേറ്റ നിലയിൽ കടൽകാക്ക; പരിശോധനയിൽ ശരീരത്തിൽ ജിപിഎസ്, വനംവകുപ്പിന് കൈമാറി
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റിവെച്ചു; കാരണം വ്യക്തമാക്കാതെ നീട്ടിയത് കേന്ദ്ര നിര്‍ദേശ പ്രകാരം