സിലബസുകൾ വെട്ടിക്കുറയ്‌ക്കുന്നു; സിബിഎസ്ഇ പാഠ്യ പദ്ധതി ഈ മാസം പ്രസിദ്ധീകരിക്കും

Published : Jul 06, 2020, 07:10 AM ISTUpdated : Jul 06, 2020, 07:15 AM IST
സിലബസുകൾ വെട്ടിക്കുറയ്‌ക്കുന്നു;  സിബിഎസ്ഇ പാഠ്യ പദ്ധതി ഈ മാസം പ്രസിദ്ധീകരിക്കും

Synopsis

ഓരോ ക്ലാസിലെയും സിലബസിന്റെ മൂന്നിലൊന്നു ഭാഗം വെട്ടിക്കുറച്ചാകും സിബിഎസ്‌ഇ പുതിയ സിലബസ് പ്രസിദ്ധീകരിക്കുക. 25 ശതമാനം കുറവ് വരുത്തിയ പുതിയ സിലബസ് ഐസിഎസ്ഇ പ്രസിദ്ധീകരിച്ചു

ദില്ലി: അധ്യയന കാലം കുറഞ്ഞതിന് അനുസരിച്ച് രാജ്യത്തെ സിലബസുകൾ വെട്ടിക്കുറയ്ക്കുന്നു. സിബിഎസ്ഇയുടെ വെട്ടിചുരുക്കിയ പാഠ്യ പദ്ധതി ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് ചെയർമാൻ മനോജ് അഹൂജ പറഞ്ഞു. ഓരോ ക്ലാസിലെയും സിലബസിന്റെ മൂന്നിലൊന്നു ഭാഗം വെട്ടിക്കുറച്ചാകും സിബിഎസ്‌ഇ പുതിയ സിലബസ് പ്രസിദ്ധീകരിക്കുക. 25 ശതമാനം കുറവ് വരുത്തിയ പുതിയ സിലബസ് ഐസിഎസ്ഇ പ്രസിദ്ധീകരിച്ചു. 

Read more: തിരുവനന്തപുരത്തെ കൊവിഡ് കേസുകളേറെയും ഉറവിടമില്ലാത്തത്, തലസ്ഥാനത്തേത് സമൂഹവ്യാപനമോ?

2021ലെ ഐസിഎസ്ഇ പരീക്ഷകൾ ചുരുക്കിയ സിലബസിന്റെ അടിസ്ഥാനത്തിലാകും. വിവിധ സംസ്ഥാനങ്ങളും പാഠ്യപദ്ധതി കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങി. കേരള സിലബസിന്റെ കാര്യത്തിൽ തീരുമാനം ഈ ആഴ്ച ഉണ്ടാകും. പ്രൈമറി ക്ലാസുകളിൽ സ്‌കൂൾ അധ്യയന ദിവസങ്ങളുടെ കുറവ് വീട്ടിലെ പഠനം കൂടി ഉൾപ്പെടുത്തി പരിഹരിക്കാനുള്ള മാർഗരേഖ എൻസിആർടിഇ പ്രസിദ്ധീകരിച്ചു. 

Read more: ലോകത്ത് ഒരു കോടി 15 ലക്ഷം കൊവിഡ് ബാധിതര്‍; ശമനമില്ലാതെ അമേരിക്കയും ബ്രസീലും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിദ്യാർത്ഥി വിസ മുതൽ വ്യാപാരം വരെ വിഷയങ്ങൾ ചർച്ചയാകും
വീടിനുള്ളില്‍ രഹസ്യ അറ, കിടപ്പുമുറിക്ക് താഴെ അലമാര വെച്ച് മറച്ച നിലയില്‍; കണ്ണ് തള്ളി പൊലീസ്, കണ്ടെത്തിയത് വൻ ലഹരി ശേഖരം