10:49 PM (IST) Mar 22

ഇറ്റലിയിൽ ഇന്നും 651 മരണം

ഇറ്റലിയിൽ ഇന്നും 651 പേർക്ക് കൊവിഡ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി. ഇതോടെ ഇറ്റലിയിലാകെ മരണം 5476 ആയി.

10:37 PM (IST) Mar 22

രാജ്യത്ത് 396 പേർക്ക് കൊവിഡ്

രാജ്യത്ത് 396 പേർക്ക് കൊവിഡ് രോഗബാധയെന്ന് വിവരം. ഐസിഎംആർ പുറത്തുവിട്ട കണക്ക് പ്രകാരമാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.

10:19 PM (IST) Mar 22

തമിഴ്നാട്ടിൽ രണ്ട് പേർക്ക് കൂടി കൊവിഡ്

തമിഴ്‌നാട്ടിൽ രണ്ട് പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് മടങ്ങിയെത്തിയ 64 വയസുള്ള സ്ത്രീ, ദുബായിൽ നിന്ന് കഴിഞ്ഞ ആഴ്ച എത്തിയ 43 വയസുള്ള പുരുഷൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

10:16 PM (IST) Mar 22

കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജ പ്രചാരണം

കൊവിഡ് വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ മരിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തിയ ഒരാളെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഹോം ക്വാറൻ്റയിനിൽ കഴിയാൻ നൽകിയ നിർദേശം ലംഘിച്ചതിന് കാഞ്ഞിരപ്പള്ളിയിൽ 2 പേർക്കെതിരെ പോലീസ് കേസെടുത്തു. വിഴിക്കത്തോട് സ്വദേശികളായ സുരേന്ദ്രൻ ( 53) ഭാര്യ സരള (49) എന്നിവർക്കെതിരെയാണ് കേസെടുത്തത്. സരള ഖത്തറിൽ നിന്ന് ഈ മാസം 16 നാണ് നാട്ടിലെത്തിയത്.

10:05 PM (IST) Mar 22

നാളെ കടകൾ തുറക്കും; അവശ്യ സർവീസുകൾ റദ്ദാക്കില്ല

നാളെ കടകൾ തുറന്നു പ്രവർത്തിക്കും. കടകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ തടസ്സമില്ല. അവശ്യസർവീസുകൾ ഉണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫീസിന്റേതാണ് അറിയിപ്പ്

10:02 PM (IST) Mar 22

ഹാർബറുകളിൽ നാളെ മുതൽ മത്സ്യ ലേലത്തിന് നിരോധനം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഹാർബറുകളിലും ലാന്റിങ് സെൻറുകളിലും നിലവിലുള്ള മത്സ്യ ലേലത്തിന് നിരോധനം. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് ഇക്കാര്യം പറഞ്ഞത്. കൊവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് പകരം സംവിധാനം ഏർപ്പെടുത്തി...
Read more

09:51 PM (IST) Mar 22

എന്നിട്ടും പഠിച്ചില്ല: പള്ളികളിൽ കൂട്ട പ്രാർത്ഥന, കേസ്

സർക്കാർ നിർദ്ദേശം ലംഘിച്ച് പള്ളികളിൽ പ്രാർത്ഥന നടത്തി. കണ്ണൂരിലും തിരുവനന്തപുരത്തുമാണ് സംഭവം. കണ്ണൂരിൽ 22 പേർക്കെതിരെ കേസെടുത്തു. കൂടുതൽ വായിക്കാം

09:24 PM (IST) Mar 22

കോഴിക്കോട്ടെ രണ്ട് കൊവിഡ് ബാധിതരുടെ റൂട്ട് മാപ്പ്

09:20 PM (IST) Mar 22

മുംബൈയിൽ മലയാളിക്ക് കൊവിഡ് 19

മുംബൈയിൽ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബെൽജിയത്തിൽ നിന്നെത്തിയ 30കാരനാണ് രോഗം സ്ഥിരീകരിച്ചത്. നവി മുംബൈയിലെ ഐരോളിയിലായിരുന്നു ഇയാൾ താമസിച്ചത്. ഇപ്പോൾ കസ്തൂർബാ ആശുപത്രിയിൽ ചികിത്സയിലാണ്. പുണെയിലെ ഭാര്യയെയും മകനെയും കാണാൻ പോയിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവരും നിരീക്ഷണത്തിലാണ്.

09:19 PM (IST) Mar 22

കൊവിഡിന് മരുന്ന് കണ്ടെത്തിയെന്ന് വ്യാജ പ്രചാരണം: ഒരാൾ അറസ്റ്റിൽ

കൊവിഡ് 19 ന് മരുന്ന് കണ്ടു പിടിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ കേസിൽ കൊല്ലം പട്ടാഴിയിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. പട്ടാഴി സ്വദേശി ശ്യാംകുമാറിനെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റു ചെയ്തത്.

09:16 PM (IST) Mar 22

തിരുവനന്തപുരം ജില്ലയില്‍ പുതുതായി 747 പേര്‍ കൊവിഡ് 19 നിരീക്ഷണത്തില്‍

ഇന്ന് ജില്ലയില്‍ പുതുതായി 747 പേര്‍ കൊവിഡ് 19 നിരീക്ഷണത്തിലായതായി ആരോഗ്യവകുപ്പ്. ഇതോടെ ജില്ലയില്‍ 4923 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. രോഗലക്ഷണങ്ങളോടെ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 31 പേരും ജനറല്‍ ആശുപത്രിയില്‍ 16 പേരും എസ്എറ്റി ആശുപത്രിയില്‍ മൂന്നുപേരും കിംസ് ആശുപത്രിയില്‍ മൂന്നുപേരും ഉള്‍പ്പെടെ 53 പേര്‍ ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. പരിശോധനയ്ക്കായി അയച്ച 689 സാമ്പിളുകളില്‍ 535 പരിശോധനാഫലം ലഭിച്ചു. ഇന്ന് ലഭിച്ച 67 പരിശോധനാഫലവും നെഗറ്റീവാണ്. 35 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Read more 

09:12 PM (IST) Mar 22

കൊവിഡ് ബാധിച്ച കോഴിക്കോട് സ്വദേശിനി ഗുരുതരാവസ്ഥയിൽ

കോഴിക്കോട് പുതുപ്പാടി സ്വദേശിയായ നഴ്സിനെ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിൽ ഇസ്രായേലിലെ ജറുസലേമിൽ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു..രണ്ടു വർഷമായി ഇസ്രായേലിൽ ജോലി ചെയ്തുവരികയായിരുന്നു.. ആശുപത്രിയിലെ സേവനത്തിനിടെയാണ് ഇവർക്ക് കോവിഡ് 19 ബാധിച്ചത്.

09:08 PM (IST) Mar 22

ദില്ലിയിൽ അതീവ ഗുരുതര സാഹചര്യം

"

09:05 PM (IST) Mar 22

മാഹിയിൽ ഇനി മദ്യം കിട്ടില്ല

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ ബീവറേജസ് ഔട്‌ലെറ്റുകളും അടച്ചിടാൻ തീരുമാനം. ഈ മാസം 31 വരെയാണ് അടച്ചിടുക. നേരത്തെ ബാറുകളും അടച്ചിരുന്നു.

09:01 PM (IST) Mar 22

കണ്ണൂരിൽ കൊവിഡ് ബാധിതനുമായി ബന്ധപ്പെട്ട എസ്ഐയും മാധ്യമപ്രവർത്തകരും നിരീക്ഷണത്തിൽ

കണ്ണൂർ: കൊവിഡ് സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയുമായി ബസപ്പെട്ട ഇരിട്ടി എസ് ഐ, എക്സൈസ് ഇൻസ്പെക്ടർ, മാധ്യമ പ്രവർത്തകർ അടക്കം നാൽപ്പതോളം പേർ നിരീക്ഷണത്തിൽ. ദുബായിൽ നിന്ന് ഇയാൾ ഉൾപ്പെടെ പന്ത്രണ്ട അംഗ സംഘം
ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി ഇരിട്ടി കൂട്ടുപുഴ ചെക്പോസ്റ്റ് വഴിയാണ് നാട്ടിലെത്തിയത്. കൂട്ടുപുഴ ചെക് പോസ്റ്റിൽ വച്ച് സ്വകാര്യ ബസിൽ കയറിയ ഈ സംഘവും മറ്റ് യാത്രക്കാരും തമ്മിൽ തർക്കമുണ്ടായി. ഇതേ തുടർന്നാണ് പൊലീസും മാധ്യമ പ്രവർത്തകരുമടക്കം സ്ഥലത്ത് എത്തിയത്. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പരാതി ഉയർന്നിട്ടുണ്ട്.

08:23 PM (IST) Mar 22

വയനാട്ടിലേക്ക് തിരിച്ചറിയൽ കാർഡ് നോക്കി പ്രവേശനം

കൊറോണ പശ്ചാത്തലത്തിൽ വയനാട്ടിൽ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. വയനാട്ടിലേക്ക് ഇനി മുതൽ പ്രവേശനം തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിനു ശേഷം മാത്രമായിരിക്കും. ചരക്ക് വാഹനം അടക്കം കടത്തി വിടുക കർശന പരിശോധനക്ക് ശേഷം മാത്രമെന്ന് എസ്പിയുടെ ഉത്തരവ്.

08:15 PM (IST) Mar 22

ഗൾഫ് രാഷ്ട്രങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വർധന

സൗദിയില്‍ 119 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഖത്തറിൽ 481 പേർ ചികിത്സയിലുണ്ട്. ബഹ്‌റൈനില്‍ 332 ചികിത്സയിൽ കഴിയുകയാണ്. കുവൈത്തില്‍ 188 ചികിത്സയില്ലുണ്ട്. യുഎഇയില്‍ 153 പേരും ഒമാനില്‍ മൂന്ന് പുതിയ കേസുകള്‍ അടക്കം 55 പേർക്ക് രോഗം സ്ഥിരീകരിച്ചു.

08:09 PM (IST) Mar 22

അഭിഭാഷകർ രണ്ടാഴ്ച കോടതികളിൽ നിന്നും വിട്ടു നിൽക്കും

എറണാകുളം ജില്ലയിലെ അഭിഭാഷകർ രണ്ടാഴ്ച കോടതികളിൽ നിന്നും വിട്ടു നിൽക്കും. കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് എറണാകുളം ബാർ അസോസിയേഷൻ തീരുമാനം. ബാർ അസോസിയേഷൻ ഓഫീസും രണ്ടാഴ്ചത്തേക്ക് അടക്കും. അഭിഭാഷകർ ഓഫീസുകൾ അടക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്.

08:06 PM (IST) Mar 22

ആന്ധ്ര പ്രദേശിലും ലോക് ഡൗൺ

ആന്ധ്ര പ്രദേശ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ദിവസ വേതനക്കാർക്ക് ആന്ധ്ര 1000 രൂപ അടിയന്തര സഹായം അനുവദിച്ചു. പൊതു ഗതാഗതം ഇല്ല . അതിർത്തികൾ അടച്ചു. സംസ്ഥാനത്തു ആകെ 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

07:58 PM (IST) Mar 22

ജീവനക്കാരുടെ എണ്ണം കുറയ്ക്കും

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ എയർഫോഴ്സ് ആസ്ഥാനത്ത് ജീവനക്കാരുടെ എണ്ണം കുറക്കുന്നു. 50 ശതമാനം ജീവനക്കാർക്ക് അവധി നൽകും. 30 ശതമാനം ഓഫീസർമാർക്കും അവധി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.