Latest Videos

കൊവിഡ് 19: രാജ്യത്ത് ട്രെയിൻ സര്‍വ്വീസ് നിര്‍ത്തി, ലോക്ഡൗൺ പ്രഖ്യാപിച്ച് പഞ്ചാബ്

By Web TeamFirst Published Mar 22, 2020, 11:50 AM IST
Highlights

 രാജ്യവ്യാപകമായി തീവണ്ടി സർവ്വീസ് ചൊവ്വാഴ്ച വരെ നിറുത്തിവക്കും. അവശ്യ സര്‍വ്വീസുകൾ ഒഴികെ ഉള്ളവക്ക് ലോക്ഡൗൺ പ്രഖ്യാപിച്ച് പഞ്ചാബ്

ദില്ലി: കൊവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായി കര്‍ശന നിയന്ത്രണിത്തിലേക്ക് രാജ്യം. ട്രെയിൻ സര്‍വ്വീസുകൾ പൂര്‍ണ്ണമായും നിര്‍ത്തിവക്കാൻ തീരുമാനിച്ചു. ചൊവ്വാഴ്ച വരെയാണ് ട്രെയിൻ സര്‍വ്വീസുകൾ റദ്ദാക്കിയത്. അവശ്യ സര്‍വ്വീസുകൾ ഒഴികെ ബാക്കിയെല്ലാം നിയന്ത്രിക്കാനാണ് തീരുമാനം. നിലവിൽ ഓടുന്ന ട്രെയിനുകൾ സർവ്വീസ് പൂർത്തിയാക്കും. ഈമാസം 31വരെ എല്ലാ പാസഞ്ചർ ട്രെയിനുകളും നിർത്തി വച്ചു. സബർബൻ ട്രെയിനുകളും നിർത്തി .

.പഞ്ചാബും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അവശ്യസർവ്വീസ് ഒഴികെയുള്ളവയ്ക്കാണ് ലോക്ക്ഡൗൺ. അവശ്യ സര്‍വ്വീസുകളുടെ വിശദമായ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. അതിനിടെ ഇന്നും രാജ്യത്ത് ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചത്. 63 വയസ്സുണ്ട്. 

രാജ്യത്ത് എറ്റവും അധികം കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ നിലവിൽ 74 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം ഇന്ത്യയിൽ 324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 10 ദിവസങ്ങൾക്കിടെ വൻ വർധനയാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

 

click me!