ആളുകള്‍ കൂട്ടമായി മാർക്കറ്റിലേക്കിറങ്ങി; നാഗ്‍പൂരില്‍ താളംതെറ്റി ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍

By Web TeamFirst Published Apr 19, 2020, 12:00 PM IST
Highlights

നാഗ്‍പൂരിലെ പച്ചക്കറി മാർക്കറില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ വലിയ ആള്‍ക്കൂട്ടം സാമൂഹ്യ അകലം പാലിക്കാന്‍ മറന്നു

നാഗ്‍പൂർ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ നാഗ്‍പൂരില്‍ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ജനം. നാഗ്‍പൂരിലെ പച്ചക്കറി മാർക്കറില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ വലിയ ആള്‍ക്കൂട്ടം സാമൂഹ്യ അകലം പാലിക്കാന്‍ മറന്നു. ചിലർക്ക് മാസ്ക് പോലുമുണ്ടായിരുന്നില്ല. 

Maharashtra: Norms of social distancing goes for a toss, after people gather in huge numbers to buy vegetables in vegetable market in Nagpur today morning. Total number of positive cases in the district stand at 72. pic.twitter.com/IYQLIXOIrZ

— ANI (@ANI)

മഹാരാഷ്ട്രയില്‍ 3,651 പേർക്ക് ഇതിനകം കൊവിഡ് 19 പിടിപെട്ടപ്പോള്‍ 211 മരണം റിപ്പോർട്ട് ചെയ്തു. നാഗ്‍പൂർ ജില്ലയില്‍ മാത്രം 72 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 365 പേർക്ക് രോഗം ഭേദമായി. 

Read more: 'ഹൃദയശൂന്യമായ സര്‍ക്കാര്‍'; കേന്ദ്രത്തിനെതിരെ വിമര്‍ശനമുന്നയിച്ച് ചിദംബരം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നിരിക്കുകയാണ്. അതേസമയം 507 പേർക്ക് ജീവന്‍ നഷ്ടമായി. 12,974 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2230 പേർക്ക് രോഗം ഭേദമായി. ദില്ലി, മധ്യപ്രദേശ്, ഗുജറാത്ത്, തമിഴ്നാട്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് മഹാരാഷ്ട്രയെ കൂടാതെ 1000ത്തിലധികം പേരില്‍ രോഗം സ്ഥിരീകരിച്ചത്. 

click me!