രക്ഷാപ്രവർത്തനത്തിനിടെ, പൈപ്പ് ഒരു ഉയർന്ന വോൾട്ടേജ് വയറിൽ തട്ടി ഗുരുതരമായ വൈദ്യുതാഘാതമേറ്റു. ചുമരിൽ നിന്ന് തെറിച്ചുവീണു.

ബെം​ഗളൂരു: രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുപക്ഷിയായ തത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 32കാരൻ വൈദ്യുതാഘേതമേറ്റ് മരിച്ചു. അരുൺകുമാർ എന്ന യുവാവാണ് മരിച്ചത്. തന്റെ മക്കാവിനെ (ഒരു തരം തത്ത) രക്ഷിക്കാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ ഹൈ വോൾട്ടേജ് ലൈനിൽ തട്ടി വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ബെംഗളൂരുവിലെ ഗിരിനഗറിലാണ് സംഭവം. മക്കാവ് വെള്ളിയാഴ്ച രാവിലെ അടുത്തുള്ള ഒരു വൈദ്യുത തൂണിൽ പോയിരുന്നു. സ്റ്റീൽ പൈപ്പുമായി തന്റെ മാക്കോവിനെ തിരികെ കൊണ്ടുവരാൻ കോമ്പൗണ്ട് ഭിത്തിയിൽ കയറി. രക്ഷാപ്രവർത്തനത്തിനിടെ, പൈപ്പ് ഒരു ഉയർന്ന വോൾട്ടേജ് വയറിൽ തട്ടി ഗുരുതരമായ വൈദ്യുതാഘാതമേറ്റു. ചുമരിൽ നിന്ന് തെറിച്ചുവീണു. അരുൺ കുമാറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.