മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ 500 കടന്നു; ഗുജറാത്തില്‍ മരണം പത്തായി

By Web TeamFirst Published Apr 4, 2020, 1:10 PM IST
Highlights

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 1225 പേരാണ് മഹാരാഷ്ട്രയിലുള്ളത്. ഇന്ന് മാത്രം 47 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 537 ആയി.

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 500 കടന്നു. രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം 500 കടക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതിനിടെ, മഹാരാഷ്ട്രയിലെ അമരാവതിയിൽ കഴിഞ്ഞ ദിവസം മരിച്ചയാൾക്ക് കൊവിഡെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് മരണ സംഖ്യ 27 ആയി. അതേസമയം, ഗുജറാത്തിൽ കൊവിഡ് മരണം പത്തായി

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 1225 പേരാണ് മഹാരാഷ്ട്രയിലുള്ളത്. ഇന്ന് മാത്രം 47 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 537 ആയി. ഇതിൽ 50 പേർക്ക് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. മുംബൈയിൽ മാത്രം 278 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ധാരാവിയിൽ മൂന്ന് പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചത്. അതിൽ ഒരാൾ മരിക്കുകയും ചെയ്തു.

അതേസമയം, ധാരാവിയിൽ മരിച്ചയാൾക്ക് നിസാമുദ്ദീലെ മത സമ്മേളനത്തിൽ പങ്കെടുത്ത മലയാളികളുമായി ഇടപഴകിയെന്ന് മുംബൈ പൊലീസ് പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത 10 പേർ ധാരാവിയിലെ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിൽ നാല് പേർ കേരളത്തിൽ നിന്നുള്ളവരാണ്. ഇവർ മാർച്ച് 24 ന് കേരളത്തിലേക്ക് മടങ്ങിന്നതന് മുൻപ് മരിച്ചയാളുമായി അടുത്തിടപഴകിയെന്ന് പൊലീസ് പറയുന്നു.

Also Read: ധാരാവിയില്‍ മരിച്ചയാള്‍ക്ക് കേരളാ ബന്ധം: നിസാമുദ്ദീനില്‍ നിന്നെത്തിയ മലയാളികളെയും വീട്ടില്‍ താമസിപ്പിച്ചു

click me!