Latest Videos

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം എൺപത്തിയഞ്ച് ലക്ഷം കടന്നു;

By Web TeamFirst Published Nov 8, 2020, 11:13 AM IST
Highlights

ഇന്നലെ മാത്രം 49,082 പേർ രോഗ മുക്തി നേടിയതോടെ ആകെ രോഗ മുക്തരുടെ എണ്ണം 78,68,968 ആയി. ഇന്നലെ 11,94,487 സാംപിൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം എൺപത്തിയഞ്ച് ലക്ഷം കടന്നു. ഇന്നലെ 45,674 പേർ രോഗ ബാധിതരായതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 85,07,754 ആയി. 24 മണിക്കൂറിനുള്ളിൽ 559 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,26,121 ആയി. നിലവിൽ 5,12,665 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 

ഇന്നലെ മാത്രം 49,082 പേർ രോഗ മുക്തി നേടിയതോടെ ആകെ രോഗ മുക്തരുടെ എണ്ണം 78,68,968 ആയി. ഇന്നലെ 11,94,487 സാംപിൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. മഹാരാഷ്ട്രയിൽ 3,959 ആണ് പ്രതിദിന വർദ്ധന. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിൽ കുറവാണ്. പശ്ചിമബംഗാളിൽ 3,928 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. 

കർണാടകയിൽ രോഗമുക്തരുടെ എണ്ണം എട്ട് ലക്ഷമായി. ദില്ലിയിൽ 6953 പേർക്കും, തമിഴ്നാട്ടിൽ 2341 പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 

click me!