Omicron : മഹാരാഷ്ട്രയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ; ഇത് വരെ 26 പേർക്ക് രോഗബാധ

Published : Dec 10, 2021, 07:05 PM ISTUpdated : Dec 10, 2021, 08:32 PM IST
Omicron : മഹാരാഷ്ട്രയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ; ഇത് വരെ 26 പേർക്ക് രോഗബാധ

Synopsis

പുതിയ കേസ് അടക്കം രാജ്യത്ത് ഇതുവരെ 26 പേർക്കാണ് കൊവിഡിൻ്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ദില്ലി എന്നിവിടങ്ങളിലാണ് ഇത് വരെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

മുംബൈ: മഹാരാഷ്ട്രയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 (Covid 19) ഒമിക്രോൺ (Omicron) വകഭേദം സ്ഥിരീകരിച്ചു. ധാരാവിയിൽ നിന്നാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ടാൻസാനിയയിൽ നിന്ന് എത്തിയ 49കാരനാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര (Maharashtra) സംസ്ഥാനത്ത് ഇത് വരെ 11 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ ഏഴ് പേർ രോഗമുക്തരായി കഴിഞ്ഞു. രണ്ട് പേർ ആശുപത്രി വിടുകയും ചെയ്തു. 

പുതിയ കേസ് അടക്കം രാജ്യത്ത് ഇതുവരെ 26 പേർക്കാണ് കൊവിഡിൻ്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ദില്ലി എന്നിവിടങ്ങളിലാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ ഗുരുതര ലക്ഷണങ്ങളില്ല എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

കൊവിഡ് വാക്സീന്‍റെ ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച തീരുമാനം വിദഗ്ധരുടെ നിർദേശമനുസരിച്ചാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ആവർത്തിച്ചു. ലോക്സഭയിൽ എൻ കെ പ്രമേചന്ദ്രൻ എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. വാക്സിനേഷനെ കുറിച്ച് പഠിക്കുന്ന സമിതികൾ ഇതുവരെ ബൂസ്റ്റർ ഡോസ് നിർദേശിച്ചിട്ടില്ല എന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം കോവിഷീൽഡിന്‍റെ ബൂസ്റ്റർ ഡോസിന് അനുമതി തേടിയുള്ള സിറം ഇൻസ്റ്റിറ്റ്യട്ടിന്‍റെ അപേക്ഷ വിദഗ്ധ സമിതി പരിഗണിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എസി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഉറങ്ങിയത് ടെറസിൽ, രാവിലെ മുറിയിൽ വന്നപ്പോൾ ഭാര്യ മരിച്ച നിലയിൽ
232 യാത്രക്കാരുമായി റൺവേയിൽ കുതിക്കുമ്പോൾ എൻജിനിൽ തീ, ഉടൻ നിർത്തി, യാത്രക്കാര്‍ക്ക് പരിക്ക്; ദില്ലിയില്‍ അപകടമൊഴിവായത് തലനാരിഴക്ക്