
ബീഹാർ: കൊവിഡ് 19 രോഗബാധിതരുടെ എണ്ണത്തിൽ ബീഹാറിൽ വർദ്ധനവ്. രണ്ട് വയസ്സുള്ള കുട്ടി ഉൾപ്പെടെ പത്ത് പേർക്കാണ് കൊവിഡ് 19 രോഗം പുതിയതായി സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം സംസ്ഥാനത്ത് 80ലെത്തി. ജമാൽപൂരിലെ മുങ്കർ ജില്ലയിൽ കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരായ ആറ് പേരിൽ ഒരാളാണ് രണ്ട് വയസ്സുള്ള കുട്ടി. 20നും 55 നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകൾ, 38നും 40നും ഇടയിൽ പ്രായമുള്ള രണ്ട് പുരുഷന്മാർ എന്നിവരാണ് ബാക്കി രോഗബാധിതർ.
മുങ്കർ ജില്ലയിൽ കൊവിഡ് 19 ബാധിച്ച് ഒരാൾ മരിക്കുകയും 6 പേർ രോഗമുക്തി നേടുകയും ചെയ്തു. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് മുങ്കാർ. സിവാൻ ജില്ലയിലാണ് ഏറ്റവുമധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്, 29 പേർ. ബുക്സാർ ജില്ലയിൽ നിന്നുള്ള രണ്ട് പുരുഷൻമാർക്കും കൊവിഡ് ബാധിച്ചതായി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കുമാർ വ്യക്തമാക്കി. നാല് ജില്ലകളാണ് സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. അതുപോലെ തന്നെ കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാനം തയ്യാറെടുത്തു കഴിഞ്ഞു. പൊതുസ്ഥലത്ത് മുറുക്കി തുപ്പുന്നവര്‍ക്ക് ആറുമാസം തടവോ 200 രൂപ പിഴയോ നേരിടേണ്ടിവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam