
ബെംഗളൂരു: കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കർണാടകത്തിൽ നാളെ മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല. രാത്രി കർഫ്യൂ രാവിലെ ആറ് മണി വരെ നീട്ടി. ഇതോടൊപ്പം വീക്കെൻഡ് കർഫ്യൂ വെള്ളിയാഴ്ച രാത്രി 9 മുതൽ തിങ്കൾ രാവിലെ ആറ് മണി വരെയാക്കി. സ്കൂളുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് തീരുമാനം.
ഹോട്ടലുകളിൽ ടേക്ക് എവേ മാത്രമേ അനുവദിക്കുകയുള്ളൂ. നിയന്ത്രണങ്ങൾ പാലിച്ച് മാത്രം സ്ഥാപനങ്ങൾ തുറക്കാം. മേയ് നാല് വരെയാണ് നിലവിലെ നിയന്ത്രണങ്ങൾ തുടരുക. കർണാടകയിൽ ഇന്ന് ഇരുപതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗബാധ. 21794 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 13782 പേർ ബെംഗളൂരു നഗരത്തിൽ നിന്നാണ്. 149 മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതിൽ 92 മരണവും ബെംഗളൂരുവിൽ നിന്നാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam