കൊവിഡ് കേസുകൾ ഉയരുന്നു, എസ്എആര്‍ഐ കേസുകള്‍ക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കാൻ തീരുമാനവുമായി കർണാടക സർക്കാർ

Published : May 27, 2025, 05:23 PM IST
കൊവിഡ് കേസുകൾ ഉയരുന്നു, എസ്എആര്‍ഐ കേസുകള്‍ക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കാൻ തീരുമാനവുമായി കർണാടക സർക്കാർ

Synopsis

ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പുതിയ സർക്കുലർ അനുസരിച്ച്, എല്ലാ SARI (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ) കേസുകൾക്കും RT-PCR പരിശോധന നിർബന്ധമാണ്. എല്ലാ പരിശോധനാ സാമ്പിളുകളും ഒരേ ദിവസം തന്നെ നിയുക്ത ലബോറട്ടറികളിൽ സമർപ്പിക്കണം.

ബെംഗളൂരു: കൊവിഡ് -19 കേസുകളുടെ വർധനവിന്റെ പശ്ചാത്തലത്തിൽ, കർണാടക ആരോഗ്യ വകുപ്പ് സംസ്ഥാനത്തുടനീളം കൊവിഡ് -19 പരിശോധന നിർബന്ധമാക്കി പുതിയ മാർ​ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യയിൽ പുതിയ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, പൗരന്മാരോട് മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും അധികൃതർ അഭ്യർത്ഥിച്ചു. പുതിയ ലോക്ക്ഡൗണിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നിട്ടുണ്ടെങ്കിലും, പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുൻകരുതൽ നടപടിയായാണ് പരിശോധന നിർബന്ധമാക്കിയത്. 

ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പുതിയ സർക്കുലർ അനുസരിച്ച്, എല്ലാ SARI (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ) കേസുകൾക്കും RT-PCR പരിശോധന നിർബന്ധമാണ്. എല്ലാ പരിശോധനാ സാമ്പിളുകളും ഒരേ ദിവസം തന്നെ നിയുക്ത ലബോറട്ടറികളിൽ സമർപ്പിക്കണം. കൂടാതെ പരിശോധന കർശനമായി സർക്കാർ ലാബുകളിൽ നടത്തണം. ലഭ്യമായ കൊവിഡ്-19 പരിശോധനാ കിറ്റുകൾ ഫസ്റ്റ്-ഇൻ-ഫസ്റ്റ്-ഔട്ട് (FIFO) ക്രമത്തിൽ ഉപയോഗിക്കണം. കൂടാതെ കാലതാമസമോ തെറ്റായ കൈകാര്യം ചെയ്യലോ കാരണം കിറ്റുകൾ ഉപയോഗശൂന്യമാകുന്നില്ലെന്ന് ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന പ്രായമായ വ്യക്തികൾ, കുട്ടികൾ, ഗർഭിണികൾ എന്നിവർക്ക് പരിശോധന ആവശ്യമാണ്. ശേഖരിച്ച എല്ലാ സാമ്പിളുകളും സമയബന്ധിതമായി കൈകാര്യം ചെയ്യുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും ഒരേ ദിവസം തന്നെ നിയുക്ത ലബോറട്ടറികളിൽ എത്തണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. 

കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ഗർഭിണികളെയും പ്രസവാനന്തര സ്ത്രീകളെയും നിരീക്ഷിക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ലക്ഷണങ്ങൾ കാണിക്കുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്ന് നിർദ്ദേശിക്കുന്നു.

കൊവിഡ് -19 കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത്, സംസ്ഥാനത്ത് ഇന്ന് മുതൽ പരിശോധന പുനരാരംഭിച്ചു. സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലുമായിരിക്കും തുടക്കത്തിൽ പരിശോധന നടത്തുക.എട്ട് ആർ‌ടി-പി‌സി‌ആർ പരിശോധനാ ലാബുകൾ വീണ്ടും തുറക്കാനും വകുപ്പ് തീരുമാനിച്ചു.

കൊവിഡിനെക്കുറിച്ചുള്ള ആശങ്ക വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, തിരഞ്ഞെടുത്ത സർക്കാർ ആശുപത്രികളിൽ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. നിലവിലുള്ള മിക്ക കൊവിഡ് കേസുകളിലും നേരിയ ലക്ഷണങ്ങൾ മാത്രമേ ഉള്ളൂവെന്നും ആശുപത്രിയിൽ പ്രവേശനം ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗികൾ വീട്ടിൽ തന്നെ തുടരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹിന്ദുവീടുകളിൽ വാളടക്കമുള്ള മാരകായുധങ്ങൾ വിതരണം ചെയ്ത് തീവ്രവലതുപക്ഷ സംഘടന, 10 പേർക്കെതിരെ കേസ്
നെഹ്‌റു കുടുംബത്തിലേക്ക് പുതിയ അംഗം!, ആരാണ് അവിവ ബെയ്ഗ്?, പ്രിയങ്ക ഗാന്ധിയുടെ മകനുമായി വിവാഹം നിശ്ചയിച്ച ഡൽഹിക്കാരിയെ അറിയാം