ലോക്ക് ഡൗണ്‍: വിശന്നുവലഞ്ഞ കുടുംബം ആത്മഹത്യാഭീഷണി മുഴക്കി, ഭക്ഷണവും പണവും എത്തിച്ച് പൊലീസ്

By Web TeamFirst Published Mar 29, 2020, 10:08 AM IST
Highlights
  • ലോക്ക് ഡൗണില്‍ ഭക്ഷണം ലഭിക്കാതെ വിശന്നുവലഞ്ഞ കുടുംബം ഛണ്ഡീഗഢില്‍ ആത്മഹത്യാഭീഷണി മുഴക്കി. 
  • ഭക്ഷണവും പണവും എത്തിച്ച് നല്‍കി പൊലീസ്.

ഛണ്ഡീഗഢ്: ലോക്ക് ഡൗണിലായതായതോടെ ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ വിശന്നുവലഞ്ഞ കുടുംബം ആത്മഹത്യാഭീഷണി മുഴക്കി. ഛണ്ഡീഗഢിലാണ് സംഭവം. വിവരമറിഞ്ഞ ഉടന്‍ ഇവരുടെ വീട്ടിലെത്തി ഭക്ഷണവും പണവും നല്‍കിയതായി അധികൃതര്‍ പറഞ്ഞു. 

ഭക്ഷണവും മരുന്നും വാങ്ങാന്‍ പണമില്ലെന്നും പട്ടിണി സഹിക്കാനാവാതെ ആത്മഹത്യ ചെയ്യുകയാണെന്നും ഒരു സ്ത്രീയാണ് ഛണ്ഡീഗഢ് പോലീസിനെ ഫോണ്‍ വിളിച്ചറിയിച്ചത്. ഭര്‍ത്താവും അസുഖബാധിതനായ മകനും ഉള്‍പ്പെടുന്നതാണ് ഇവരുടെ കുടുംബം. ഫോണ്‍കോള്‍ ലഭിച്ച ഉടന്‍ സ്ഥലത്തെത്തി ആവശ്യമായ ഭക്ഷണവും പണവും നല്‍കിയെന്ന് ഛണ്ഡീഗഢ് പൊലീസ് അറിയിച്ചു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!