Asianet News MalayalamAsianet News Malayalam

ഡോക്ടറെ കാണാൻ പോകുന്നതിൽ തടസ്സമില്ല, ക്യത്യമായ രേഖകളുണ്ടെങ്കിൽ തടയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

ഡോക്റ്ററെ കാണാന്‍ പോകുന്ന മുതിര്‍ന്ന പൌരന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പലയിടങ്ങളിലും തടഞ്ഞതായ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. 

doctors visit in  lockdown: Lokanath Behera dgp give instructions to police
Author
Thiruvananthapuram, First Published Apr 11, 2020, 3:39 PM IST

തിരുവനന്തപുരം: രാജ്യത്ത് ലോക് ഡൗൺ ദിവസങ്ങളിൽ  ഡോക്റ്ററെ കാണാന്‍ പോകുന്നവരെ സത്യവാങ്മൂലവും ഫോണ്‍ നമ്പറും ഡോക്റ്ററെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കില്‍  തടയരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇക്കാര്യങ്ങൾ വ്യക്തമാക്കി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഡോക്റ്ററെ കാണാന്‍ പോകുന്ന മുതിര്‍ന്ന പൌരന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പലയിടങ്ങളിലും തടഞ്ഞതായ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. 

സാമൂഹിക അകലം ഉള്‍പ്പെടെയുള്ള ആരോഗ്യമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം യാത്ര ചെയ്യേണ്ടത്. ഏതെങ്കിലും രീതിയിലുള്ള സംശയം തോന്നുന്നപക്ഷം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡോക്റ്ററെ ഫോണില്‍ വിളിച്ച് സംശയനിവൃത്തി വരുത്താം. എന്നാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ അതിന് മുതിരാവൂ എന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.

Follow Us:
Download App:
  • android
  • ios