രാജ്യത്ത് 24 മണിക്കൂറിൽ 45951 രോഗികള്‍; 817 മരണം

By Web TeamFirst Published Jun 30, 2021, 9:54 AM IST
Highlights

എല്ലാ സംസ്ഥാനങ്ങളിലും പതിനായിരത്തിന് താഴെയാണ് രോഗികൾ. 

ദില്ലി: രാജ്യത്തെ കൊവിഡ് കണക്കില്‍ ആശ്വാസം. പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിൽ 45951 പേര്‍ക്കാണ് കൊവിഡ് വ്യാപിച്ചത്. 817 പേർ മരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും പതിനായിരത്തിന് താഴെയാണ് രോഗികൾ. അതിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 

രോഗികളുടെ എണ്ണത്തിനൊപ്പം മരണ നിരക്കും കുറയുന്നത് വലിയ ആശ്വാസമാകുന്നു. സിറോ സർവ്വേയിൽ മഹാരാഷ്ട്രയിലെ 80 ശതമാനം ജനങ്ങളിലും കൊവിഡ് വന്നുപോയവരിൽ കണ്ടെത്തുന്ന ആന്‍റിബോഡി കണ്ടെത്തി. ഇതോടെ മൂന്നാം തരംഗം രണ്ടാമത്തേതിന്‍റേ അത്രയും തീവ്രമാകില്ല എന്ന നിഗമനത്തിലാണ് ആരോഗ്യ വിദഗ്ധർ.

പ്രതിരോധ ശേഷിയെ ഗുരുതരമായി ബാധിക്കുന്ന എച്ച്ഐവി പോലുള്ള രോഗങ്ങൾ ബാധിച്ചവരിൽ കാണുന്ന ലക്ഷണങ്ങൾ കൊവിഡ് ബാധിച്ച ചിലരിലും കാണുന്നുവെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. പല തരം ഫംഗസ് ബാധകളും രോഗികളിൽ കാണുന്നതായി ഡോക്ടർമാർ പറഞ്ഞു.

click me!