
ദില്ലി: ആശങ്ക പരത്തി രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്ക് ഇന്നലെ റിപ്പോർട്ട് ചെയ്ചു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ മുപ്പത്തിയൊന്ന് ശതമാനവും കേരളത്തിലാണ്. കേരളം കൂടാതെ തമിഴ്‍നാട്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്ക് കൂടി. ഇത് കണക്കിലെടുത്ത് ജാഗ്രത കൂട്ടാൻ കേന്ദ്രം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പരിശോധനകളുടെ എണ്ണം കൂട്ടി, രോഗം സ്ഥിരീകരിച്ചവരുടെ ക്വാറന്റൈൻ ഉറപ്പാക്കാനാണ് സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും മാസ്‍ക് ധരിക്കുന്നതിൽ ഉൾപ്പടെവീഴ്ച സംഭവിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മാസ്‍ക് ഉറപ്പാക്കാനും സാമൂഹിക അകലം ഉൾപ്പെടയുള്ള മാഗനിർദേശങ്ങൾ കർശനമാക്കാനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam