ഉംപുൺ രക്ഷാപ്രവർത്തനത്തിന് പോയ ഉദ്യോ​ഗസ്ഥന് കൊവിഡ്; 200ലേറെ എൻഡിആർഎഫ് ഉദ്യോ​ഗസ്ഥർ ക്വാറന്റൈനിൽ

Web Desk   | Asianet News
Published : Jun 06, 2020, 09:35 PM ISTUpdated : Jun 06, 2020, 10:40 PM IST
ഉംപുൺ രക്ഷാപ്രവർത്തനത്തിന് പോയ ഉദ്യോ​ഗസ്ഥന് കൊവിഡ്; 200ലേറെ എൻഡിആർഎഫ് ഉദ്യോ​ഗസ്ഥർ ക്വാറന്റൈനിൽ

Synopsis

എൻഡിആർഎഫിന്റെ ഒഡിഷയിൽ നിന്നുള്ള മൂന്നാം ബറ്റാലിയനിലെ ഉദ്യോ​ഗസ്ഥനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ ഇപ്പോൾ കട്ടക്കിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 

മുംബൈ: ഉംപുൺ രക്ഷാപ്രവർത്തനങ്ങൾക്കായി പശ്ചിമബം​ഗാളിൽ പോയി തിരികെയെത്തിയ എൻഡിആർ‍എഫ് ഉദ്യോ​ഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രക്ഷാപ്രവർത്തനങ്ങൾക്കായി ബം​ഗാളിലേക്ക് പോയിരുന്ന ഇരുനൂറിലേറെ എൻഡിആർഎഫ് ഉദ്യോ​ഗസ്ഥരെ ക്വാറന്റൈനിലാക്കി.

എൻഡിആർഎഫിന്റെ ഒഡിഷയിൽ നിന്നുള്ള മൂന്നാം ബറ്റാലിയനിലെ ഉദ്യോ​ഗസ്ഥനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ ഇപ്പോൾ കട്ടക്കിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രോ​ഗലക്ഷണങ്ങൾ കണ്ടതോടെ ബറ്റാലിയനിലെ ആറ് പേർക്ക് സ്രവപരിശോധന നടത്തുകയായിരുന്നു. 

ഉംപുൺ രക്ഷാപ്രവർത്തനത്തിനായി ബം​ഗാളിലേക്ക് പോയി മടങ്ങിവന്ന പുനെയിലെ അഞ്ചാം ബറ്റാലിയനിയെ രണ്ട് ടീമുകൾ, ആരക്കോണത്തെ നാലാം ബറ്റാലിയനിലെ രണ്ട് ടീമുകൾ, ഒഡിഷയിലെ മൂന്നാം ബറ്റാലിയനിലെ രണ്ട് ടീമുകൾ എന്നിവരെല്ലാം ക്വാറന്റൈനിലാണ്. ബം​ഗാളിലെ എൻ‌‍ഡിആർഎഫ് സംഘത്തെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനം കഴിഞ്ഞ് മടങ്ങിയെത്തിയവർ അവരവരുടെ ക്യാമ്പുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 

Read Also: ഉംപുൺ ചുഴലിക്കാറ്റ്; ബം​ഗാളിൽ 1,02,442 കോടിയുടെ നാശ നഷ്ടമെന്ന് കേന്ദ്ര റിപ്പോർട്ട്...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മമതയെ ഞെട്ടിച്ച് തൃണമൂൽ കോൺഗ്രസിലെ വിമത വിഭാഗം; ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം പിടിച്ചടക്കി
ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിദ്യാർത്ഥി വിസ മുതൽ വ്യാപാരം വരെ വിഷയങ്ങൾ ചർച്ചയാകും