കൊവിഡിന്റെ ​ഗ്രാഫ് ഭയപ്പെടുത്തുന്നു; ഇതാണോ മെച്ചപ്പെട്ട അവസ്ഥയെന്ന് സര്‍ക്കാരിനോട് രാഹുൽ ​ഗാന്ധി

Web Desk   | Asianet News
Published : Aug 14, 2020, 03:26 PM ISTUpdated : Aug 14, 2020, 04:20 PM IST
കൊവിഡിന്റെ ​ഗ്രാഫ് ഭയപ്പെടുത്തുന്നു; ഇതാണോ മെച്ചപ്പെട്ട അവസ്ഥയെന്ന് സര്‍ക്കാരിനോട് രാഹുൽ ​ഗാന്ധി

Synopsis

മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെയാണ് രാഹുൽ​ ​ഗാന്ധിയുടെ പ്രതികരണം.

ദില്ലി: കൊവിഡ് കേസുകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. കൊവിഡ് ബാധിതരുടെ എണ്ണത്തെ സംബന്ധിച്ച ​ഗ്രാഫ് ഭയപ്പെടുത്തുന്നതാണെന്നും നേർരേഖയിലല്ലെന്നും രാഹുൽ പറഞ്ഞു. പ്രതിദിന കൊവിഡ് കേസുകളിൽ ഏറ്റവും കൂടിയ നിരക്ക് രേഖപ്പടുത്തിയതിന് പിന്നാലെയാണ് രാഹുൽ ​ഗാന്ധിയുടെ ഈ വിമർശനം. 66999 കൊവിഡ് കേസുകളാണ് ഒറ്റദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ കൊവിഡ് രോ​ഗികളുടെ എണ്ണം ഇതുവരെ 23,96,637 ആയി. 

യുഎസ് ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലെ പ്രതിദിന കൊവിഡ് നിരക്കിന്റെ ​ഗ്രാഫുകളും രാഹുൽ ​ഗാന്ധി പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊറോണ ​ഗ്രാഫ് ഭയപ്പെടുത്തുന്നതാണ്, അല്ലാതെ പരന്നതല്ല എന്നാണ് രാഹുലിന്റെ ട്വിറ്റർ കുറിപ്പ്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെയാണ് രാഹുൽ​ ​ഗാന്ധിയുടെ പ്രതികരണം. 'ഇതാണ് പ്രധാനമന്ത്രിയുടെ സുസ്ഥിരമായ അവസ്ഥയെങ്കിൽ ഏറ്റവും മോശമായ സാഹചര്യത്തെ അദ്ദേഹം എങ്ങനെയാണ് വിശേഷിപ്പിക്കുക?' രാഹുൽ ​ഗാന്ധി ട്വീറ്റിൽ ചോദിച്ചു. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ ഉയർന്ന രോ​ഗമുക്തി നിരക്കും കുറഞ്ഞ മരണനിരക്കുമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. 

PREV
click me!

Recommended Stories

എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി
ഇന്ത്യൻ പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ, സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്, മറുപടി നൽകണം