ഐസിയുവിലെ രോ​ഗിക്ക് കൊവിഡ്; തുടർനടപടിയായില്ല, ദില്ലിയിലെ ആശുപത്രിയിൽ നഴ്സുമാർ പ്രതിഷേധത്തിൽ

Web Desk   | Asianet News
Published : May 01, 2020, 01:42 PM IST
ഐസിയുവിലെ രോ​ഗിക്ക് കൊവിഡ്; തുടർനടപടിയായില്ല, ദില്ലിയിലെ ആശുപത്രിയിൽ നഴ്സുമാർ പ്രതിഷേധത്തിൽ

Synopsis

ന്യൂറോ സർജറി ഐസിയുവിലെ രോഗിക്ക് കൊവിഡ് വന്നിട്ടും ഐസിയു അണുവിമുക്തമാക്കാനോ ജീവനക്കാരുടെ സാമ്പിളുകൾ ശേഖരിക്കാനോ ഉള്ള നടപടികൾ അധികൃതരുടെ ഭാ​ഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് നഴ്സുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദില്ലി: ദില്ലിയിലെ ജി പി പന്ത് ആശുപത്രിയിൽ ആരോ​ഗ്യപ്രവർത്തകരുടെ പ്രതിഷേധം. ന്യൂറോ സർജറി ഐസിയുവിലെ രോഗിക്ക് കൊവിഡ് സ്ഥീരികരിച്ചിട്ടും തുടർ നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം 

ന്യൂറോ സർജറി ഐസിയുവിലെ രോഗിക്ക് കൊവിഡ് വന്നിട്ടും ഐസിയു അണുവിമുക്തമാക്കാനോ ജീവനക്കാരുടെ സാമ്പിളുകൾ ശേഖരിക്കാനോ ഉള്ള നടപടികൾ അധികൃതരുടെ ഭാ​ഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് നഴ്സുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് നഴ്സുമാർ ജോലിക്ക് കയറിയില്ല. ഐസിയുവിൽ രണ്ട് നഴ്സുമാരെ ജോലിക്ക് നിർത്തിയശേഷം ബാക്കിയുള്ളവർ വിട്ടുനിൽക്കുകയാണ്. കൊവിഡ് രോ​ഗിയുമായി സമ്പർക്കത്തിൽ വന്ന രോ​ഗികളും ഐസിയുവിൽ കഴിയുകയാണെന്നും നഴ്സുമാർ പറഞ്ഞു. 
 

PREV
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'