Covid Delhi : സ്കൂളുകൾക്കും കോളേജുകൾക്കും അനുമതി, ദില്ലിയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

Published : Feb 04, 2022, 12:48 PM ISTUpdated : Feb 04, 2022, 12:49 PM IST
Covid Delhi : സ്കൂളുകൾക്കും കോളേജുകൾക്കും അനുമതി, ദില്ലിയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

Synopsis

വാക്സീൻ സ്വീകരിക്കാത്ത അധ്യാപകർക്ക് സ്കൂളുകളിൽ പ്രവേശനമുണ്ടാകില്ല. ജിമ്മുകൾക്കും നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതിയുണ്ട്. രാത്രി കർഫ്യു 11 മണി മുതൽ പുലർച്ചെ 5 മണിവരെയായിരിക്കും

ദില്ലി: കേസുകൾ കുറഞ്ഞതോടെ ദില്ലിയിലെ കൊവിഡ് (Covid) നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുദിച്ചു. സ്കൂളുകൾക്കും കോളേജുകൾക്കും നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി നൽകി. ഒമ്പത് മുതൽ 12 ക്ലാസുകൾ ഫെബ്രുവരി 7 മുതൽ തുറന്ന് പ്രവർത്തിപ്പിക്കാം. വാക്സീൻ സ്വീകരിക്കാത്ത അധ്യാപകർക്ക് സ്കൂളുകളിൽ പ്രവേശനമുണ്ടാകില്ല. ജിമ്മുകൾക്കും നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതിയുണ്ട്. രാത്രി കർഫ്യു 11 മണി മുതൽ പുലർച്ചെ 5 മണിവരെയായിരിക്കും. കൊവിഡ് കേസുകൾ കുറഞ്ഞതോടെയാണ് തീരുമാനം. 

അതേ സമയം, രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിന് താഴെയെത്തി. 1,49,394 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ കണക്കിനെക്കാൾ 13 ശതമാനം കുറഞ്ഞു. പോസിറ്റിവിറ്റി നിരക്ക് 9.27 ശതമാനമായി.14.35 ലക്ഷം പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 1072 മരണം ആണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം അഞ്ച് ലക്ഷം കടന്നു.

Covid 19 : രാജ്യത്ത് കൊവിഡ് മരണം അഞ്ച് ലക്ഷം കടന്നു; മൂന്നാം തരംഗത്തിൽ മരിച്ചവരിൽ 90 % വാക്സീനെടുക്കാത്തവർ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ