കൊവിഡ് സംശയിക്കുന്ന രോഗി മരിച്ചു: ദില്ലിയിൽ ഡോക്ടർമാരടക്കം 68 പേർ നിരീക്ഷണത്തിൽ

By Web TeamFirst Published Apr 17, 2020, 9:20 AM IST
Highlights

വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നേരത്തെ അധികൃതർ നിർദേശിച്ചിരുന്ന ഇവർ അസുഖം വന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ദില്ലി: കോവിഡ് സംശയിക്കുന്ന രോഗി മരിച്ചതോടെ ദില്ലി സർക്കാർ ആശുപത്രിയിലെ 68 ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിരീക്ഷണത്തിലാക്കി. തിങ്കളാഴ്ചയാണ് ഗർഭിണിയായ യുവതിയെ ആശുപത്രിൽ പ്രവേശിപ്പിച്ചത്. 

വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നേരത്തെ അധികൃതർ നിർദേശിച്ചിരുന്ന ഇവർ അസുഖം വന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ദില്ലിയിലെ ഭഗവാൻ മഹാവീർ ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പക്ഷേ വിദേശയാത്ര നടത്തിയ വിവരം ഡോക്ടർമാരെ അറിയിച്ചില്ല. 

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർക്ക് കഴിഞ്ഞ  ദിവസങ്ങളിൽ രോഗം മൂർച്ഛിച്ചതോടെയാണ് വിദേശത്ത് പോയി വന്നിരുന്ന എന്ന കാര്യം ഡോക്ടർമാരോട് വെളിപ്പെടുത്തിയത്. ആരോഗ്യനില കൂടുതൽ വഷളായ ഇവർ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഇതോടെയാണ് ആശുപത്രിയിൽ ഇവരുമായി ഇടപഴകിയ 68-പേരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടത്. ഇവരുടെ സാംപിൾ പരിശോധന ഫലം ലഭ്യമായിട്ടില്ല. 
 

click me!