
മുംബൈ: ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് (Covid) സ്ഥിരീകരിച്ചതോടെ ഗോവ (Goa) തുറമുഖത്ത് ആഢംബര കപ്പൽ തടഞ്ഞ് വച്ചു. കോർഡീലിയ ആഢംബര കപ്പലിലെ യാത്രക്കാരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയാണ്. 2000ലേറെ പേരെയാണ് ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.
ഗോവയിലെ മുർമുഗാവ് തുറമുഖത്താണ് കപ്പൽ ഉള്ളത്. ഫലം വന്ന ശേഷമേ കപ്പലിൽ നിന്ന് ഇറങ്ങാൻ അനുവദിക്കു. കൊച്ചിയിൽ നിന്ന് മുംബൈയിലെത്തിയ ശേഷമാണ് കപ്പൽ ഗോവയിലെത്തിയത്. നൂറു കണക്കിന് മലയാളി യാത്രക്കാരും കപ്പലിൽ ഉണ്ട്.
*Representational Image
നിയന്ത്രണങ്ങളൊഴിവാക്കി കേരളം; രാത്രി കർഫ്യു പിൻവലിച്ചു, ഇനിയെല്ലാം അവലോകനയോഗം തീരുമാനിക്കും
സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം തൽക്കാലത്തേക്ക് അവസാനിച്ചു. ഒമിക്രോണും പുതുവത്സരാഘോഷവും കണക്കിലെടുത്തായിരുന്നു നാല് ദിവസത്തേക്ക് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. തൽക്കാലത്തേക്ക് ഈ നിയന്ത്രണം തുടരേണ്ട എന്നാണ് തീരുമാനം. ബാക്കി നിയന്ത്രണങ്ങൾ ഈ ആഴ്ച ചെയ്യുന്ന അവലോകനയോഗം തീരുമാനിക്കും.
അതേസമയം സംസ്ഥാനത്ത് ഇന്ന് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 3 പേര്‍ക്കും തൃശൂരിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.