
ദില്ലി: അടുത്ത ഘട്ടം വാക്സിനേഷൻ 60 വയസ്സിന് മുകളിൽ ഉള്ളവർക്ക് നൽകും. രണ്ട് വിഭാഗമാക്കി തിരിച്ച് ഒരു വിഭാഗത്തിന് വാക്സീൻ സൗജന്യമായിരിക്കുമെന്ന് റിപ്പോർട്ട്. സൗജന്യമായി ലഭിക്കാനുള്ള മാനദണ്ഡങ്ങൾ ആരോഗ്യ മന്ത്രാലയം ഉടൻ അറിയിക്കും.
60 വയസ്സിന് മുകളിൽ ഉള്ളവർക്കാണ് ആദ്യം വാക്സീൻ നൽകുക. 50 വയസ്സു മുതൽ ഉള്ളവരെ പട്ടികയിൽ ഉൾപ്പെടുത്തും.
60 വയസ്സിനു മുകളിലുള്ളവരിൽ ശ്വാസകോശവുമായി ബന്ധപ്പെട്ട് ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർ (ആസ്മ, സിഒപിഡി, ബ്രോങ്കൈറ്റിസ് തുടങ്ങിയവ), ഹൃദയസംബന്ധമായി ഗുരുതര പ്രശ്നങ്ങളുള്ളവർ, ഗുരുതര വൃക്കരോഗമുള്ളവർ, ഗുരുതര കരൾ രോഗികൾ (മദ്യപാനം മൂലവും മഞ്ഞപ്പിത്തം മൂലവും), പാർക്കിസൻസ്, പക്ഷാഘാതം, പ്രമേഹം, രക്തസമ്മർദം, അർബുദം എന്നിവയുള്ളവർക്കാണു കോവിഡ് കാലത്ത് പ്രത്യേക പരിചരണം ആവശ്യമുള്ളത്.