പുതുച്ചേരി ഭരണപ്രതിസന്ധി; വിശ്വാസവോട്ടെടുപ്പിന് മുമ്പ് രാജിക്കൊരുങ്ങി കോൺഗ്രസ് സർക്കാര്‍

Published : Feb 22, 2021, 09:22 AM ISTUpdated : Feb 22, 2021, 11:37 AM IST
പുതുച്ചേരി ഭരണപ്രതിസന്ധി; വിശ്വാസവോട്ടെടുപ്പിന് മുമ്പ് രാജിക്കൊരുങ്ങി കോൺഗ്രസ് സർക്കാര്‍

Synopsis

ആറ് എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെയാണ് കോൺഗ്രസ് ഭരണ പ്രതിസന്ധിയിലായത്. നിലവിൽ 26 അംഗ സഭയിൽ 14 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 

ചെന്നൈ: പുതുച്ചേരിയിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ഹൈക്കമാൻഡിനെ രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി വി നാരായണസ്വാമി. കോൺഗ്രസ് ഹൈക്കമാൻഡുമായി വി നാരായണസ്വാമി ചർച്ച നടത്തി. വിശ്വാസവേട്ടെടുപ്പിന് മുമ്പ് രാജി വച്ചേക്കുമെന്നാണ് സൂചന.  

ആറ് എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെയാണ് കോൺഗ്രസ് ഭരണ പ്രതിസന്ധിയിലായത്. നിലവിൽ 26 അംഗ സഭയിൽ 14 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോൺഗ്രസ് സർക്കാരിന്റെ അംഗബലം 12 ആയിരുന്നു. കേന്ദ്രം നാമനിർദേശം ചെയ്ത മൂന്ന് അംഗങ്ങൾ ഉൾപ്പടെ പ്രതിപക്ഷത്തിന് 14 പേരുടെ പിന്തുണയുണ്ട്. എന്നാൽ നോമിനേറ്റഡ് അംഗങ്ങൾക്ക് വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാനാകില്ലെന്നാണ് കോൺഗ്രസ് വാദം. കേവലഭൂരിപക്ഷം ഉറപ്പിക്കാനായില്ലെങ്കിൽ രാജിക്കാണ് കോൺഗ്രസ് തീരുമാനം.
 

PREV
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ